വാളയാർ: അമ്മയ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്; മറുപടി ഒരുവര്‍ഷം മുമ്പുള്ള നിവേദനത്തിന്
പാലക്കാട്. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് സര്‍ക്കാരിന്‍റെ കത്ത്. കേസില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കത്തില്‍ പറയുന്നു. ഒരുവര്‍ഷം മുന്‍പ് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്‍റെ മറുപടിയായാണ് കത്ത് ലഭിച്ചത്. സർക്കാരിന്റെ കത്ത് കാപട്യമാണെന്നു സമരസമിതി പ്രതികരിച്ചു.
രണ്ടു പെണ്‍മക്കളുടെ മരണത്തില്‍ നീതി തേടി വാളയാറിലെ മാതാപിതാക്കള്‍ നടത്തുന്ന സമരം ഇന്ന് വൈകിട്ട് സമാപിക്കും. ഒരാഴ്ചയായി നൂറിലധികം നേതാക്കളും സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തകരുമാണു സമരത്തിനു പിന്തുണയുമായി വാളയാറിലെത്തിയത്.