കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ വിവിധ ഒഴിവുകള്‍
ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഫിസിഷ്യന്‍, സര്ജന്, പീഡിയാട്രീഷ്യന്‍, അനസ് തെറ്റിസ്റ്റ്, പാത്തോളജി, ഡെര്‍മറ്റോളജിസ്റ്റ് എന്നീ തസ്തികകളില്‍ ഓരോ ഒഴിവുകളാണുള്ളത്. യോഗ്യതയുള്ളവര്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയല്‍ രേഖ, ടി സി എം സി രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി നവംബര്‍ മൂന്നിന് രാവിലെ 9.30 ന് എന്‍ എച്ച് എം ജില്ലാ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ www.arogyakeralam.gov.in ല്‍ ലഭിക്കും. ഫോണ്‍ 0491 2504695, 8943374000
അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ ഒഴിവ്
ആലത്തൂര്‍ അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട് ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. അതത് ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ 18നും 46നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്കാണ് അവസരം. എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെ വയസ്സിളവ് അനുവദിക്കും. അപേക്ഷകള്‍ നവംബര്‍ 17 വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. അപേക്ഷയുടെ മാതൃക ആലത്തൂര്‍ അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസിലോ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലോ ലഭിക്കും. ഫോണ്‍ 04922 254007.
ഗസ്റ്റ് ലക്ചറര്‍ ഒഴിവുകള്‍
കുഴല്‍മന്ദം ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ പോളിടെക്നിക് കോളേജില്‍ ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളുണ്ട്. ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒന്നാം ക്ലാസോടെ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. താല്പര്യമുള്ളവര് അസ്സല് രേഖകള്‍ സഹിതം നവംബര്‍ മൂന്നിന് രാവിലെ ഒമ്പതിന് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ 04922 272900.
‘അതിജീവനം കേരളീയം’കുടുംബശ്രീ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം
‘അതിജീവനം കേരളീയം’ ദ്വൈമാസ കുടുംബശ്രീ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാം. ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. വനിതകള്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രായപരിധി 20-30 വയസ്സ്. അവരവര്‍ താമസിക്കുന്ന തദ്ദേശ സ്ഥാപനത്തില്‍ മാത്രമാണ് ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ കഴിയുക. അപേക്ഷ ഫോമും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും http://www.kudumbashree.org/pages/476 എന്ന ലിങ്കില്‍ ലഭിക്കും. നവംബര്‍ അഞ്ച് വരെ അപേക്ഷകര്‍ താമസിക്കുന്ന തദ്ദേശ സ്ഥാപനത്തിലുള്ള സി.ഡി.എസുകളില്‍ അപേക്ഷ നല്‍കാം. സേവന മനോഭാവത്തോടെ പ്രതിഫലേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇന്റേണ്‍ഷിപ്പിന്റെ ഭാഗമാകാം. കുടുംബശ്രീയില്‍ നിന്നും വേതനം, ഹോണറേറിയം, യാത്രാബത്ത, മറ്റാനുകൂല്യങ്ങളും എന്നിവ അനുവദിക്കുന്നതല്ല. എല്ലാം സി.ഡി.എസുകളിലും ലഭിച്ച അപേക്ഷകളുടെ സൂക്ഷ്മപരിശോധന നവംബര്‍ ആറിന് നടത്തി അന്നേദിവസം ഇന്റേണികളെ തിരഞ്ഞെടുക്കും. നവംബര്‍ ഏഴ് മുതല്‍ ജനുവരി ഏഴ് വരെ പ്രസ്തുത സി ഡി.എസുകളിലാണ് ഇന്റേണ്‍ഷിപ്പ് ചെയ്യാനാകുക. വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്റേണ്‍ഷിപ്പ് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് കുടുംബശ്രീ ജില്ലാ മിഷനില്‍ നിന്നും നല്‍കുമെന്ന് കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
ജവഹര്‍ നവോദയ വിദ്യാലയ പ്രവേശനം: അപേക്ഷ ഡിസംബര്‍ 15 വരെ
മലമ്പുവ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2020-21 അദ്ധ്യയന വര്‍ഷത്തില്‍ ആറാം ക്ലാസിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ ഫീസില്ല. അപേക്ഷകള്‍ www.navodaya.gov.in ല്‍ ഡിസംബര്‍ 15 നകം സമര്‍പ്പിക്കണം. ജവഹര്‍ നവോദയ വിദ്യാലയം സ്ഥിതിചെയ്യുന്ന ജില്ലയിലെ സര്‍ക്കാര്‍ / സര്‍ക്കാര്‍ അംഗീകൃത വിദ്യാലയങ്ങളില്‍ 2020-21 വര്‍ഷം അഞ്ചാം തരത്തില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം. ഫോണ്‍: 0491 2815157 / 9496295349.
ഡി.ഡി.യു.കെ.ജി.വൈ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ഒഴിവുകള്‍
ജില്ലയില്‍ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ നിര്‍വഹണത്തിന് തൃത്താല, പട്ടാമ്പി, അട്ടപ്പാടി, മലമ്പുഴ, പാലക്കാട് ബ്ലോക്കുകളില്‍ ഒഴിവുള്ള ഡി.ഡി.യു.കെ.ജി.വൈ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. അതാത് ബ്ലോക്കിലെ സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും. 2020 ഒക്ടോബര്‍ ഒന്നിന് 35 വയസ്സ് കവിയരുത്. യോഗ്യരായവര്‍ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍, കുടുംബശ്രീ, പാലക്കാട് എന്ന പേരില്‍ മാറാവുന്ന 100/ രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ്, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവ സഹിതം നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള മാതൃക നവംബര്‍ 23 നകം ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍, കുടുംബശ്രീ, പാലക്കാട് രണ്ടാം നില സിവില്‍ സ്റ്റേഷന്, പാലക്കാട് – 678001 വിലാസത്തില്‍ ലഭ്യമാക്കണം. അപേക്ഷകള്‍ www.kudumbashree.org ല്‍ ലഭിക്കും. ഫോണ്‍: 0491- 2505627
ഫാഷന്‍ ഡിസൈനിംഗ് കോഴ്സ്: ആറ് വരെ അപേക്ഷിക്കാം
പാലക്കാട് ഗവ.ടെക്നിക്കല്‍ ഹൈസ്കൂളിന്റെ നിയന്ത്രണത്തിലുള്ള പാലക്കാട്, അഗളി ജി.ഐ.എഫ്.ഡി സെന്ററുകളില്‍ ഫാഷന്‍ ഡിസൈനിംഗ് ആന്റ് ഗാര്‍മെന്റ് ടെക്നോളജി ദ്വിവത്സര കോഴ്സിലേക്ക് നവംബര്‍ ആറുവരെ അപേക്ഷിക്കാമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍- ജി.ഐ.എഫ്.ഡി, പാലക്കാട് – 0491 2572038, ജി.എഫ്.ഐ.ഡി അഗളി – 9846009787
കോവിഡ് ധനസഹായം രേഖകള്‍ സമര്‍പ്പിക്കണം
സംസ്ഥാന കെട്ടിട നിര്‍മ്മാണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളായവരില്‍ കോവിഡ്-19 പശ്ചാത്തലത്തില്‍ ബോര്‍ഡ് പ്രഖ്യാപിച്ച 1000 രൂപ പ്രത്യേക ധനസഹായം ലഭിക്കുന്നതിന് ഇതുവരെ അപേക്ഷ നല്‍കാത്തവര്‍ക്ക് അവസരം. ക്ഷേമനിധി തിരിച്ചറിയല്‍ കാര്‍ഡിന്റെയും ആധാര്‍ കാര്‍ഡിന്റെയും നാഷണലൈസ്ഡ് / ഷെഡ്യൂള്‍ഡ് ബാങ്ക് അക്കൗണ്ടിന്റെയും പകര്‍പ്പ് സഹിതം നവംബര്‍ 17 നകം മേട്ടുപ്പാളയം സ്ട്രീറ്റിലുള്ള നൈനാന് കോംപ്ലക്സിലെ ജില്ലാ ഓഫീസില്‍ അപേക്ഷ എത്തിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2546873
കെട്ടിട തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗത്വത്തിന് അപേക്ഷിക്കാം
സംസ്ഥാന കെട്ടിട നിര്‍മ്മാണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ പുതിയ അംഗത്വമെടുക്കുന്നതിനുള്ള അപേക്ഷകള്‍ നവംബര്‍ 16 വരെ സ്വീകരിക്കുമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2546873
ജനറല്‍ബോഡി യോഗം നാലിന്
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം നവംബര്‍ നാലിന് രാവിലെ 10.30 ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ ചേരും. ബന്ധപ്പെട്ടവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന്് സെക്രട്ടറി അറിയിച്ചു.