പാര്‍ട്ടി പുനസംഘടനയില്‍ അതൃപ്തിയുണ്ട്; പാര്‍ട്ടി പ്രശ്നങ്ങളില്‍ പരസ്യമായ വിഴുപ്പലക്കലിനില്ല, തനിക്ക് ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്ന് ശോഭ സുരേന്ദ്രന്
പാലക്കാട്: ബിജെപി നേതൃത്വത്തിനെതിരേ പരസ്യ വിമര്‍ശനവുമായി ശോഭ സുരേന്ദ്രന്. പാര്‍ട്ടി പുനസംഘടനയില്‍ അതൃപ്തിയുണ്ടെന്നും ഇക്കാര്യം ദേശീയ നേതൃത്വത്തെ അറിയിച്ചുവെന്നും ശോഭ വ്യക്തമാക്കി.
പാര്‍ട്ടി പ്രശ്നങ്ങളില്‍ പരസ്യമായ വിഴുപ്പലക്കലിനില്ല. തനിക്ക് ഒന്നും ഒളിച്ചുവയ്ക്കാനില്ല. ദേശീയ തലത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്റെ അനുവാദം ചോദിക്കാതെയാണ് സംസ്ഥാന വൈസ് പ്രസിഡന്റാക്കിയതെന്നും ശോഭ വ്യക്തമാക്കി.
കെ.സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ പദിവിയില്‍ എത്തിച്ച പുനസംഘടനയ്ക്ക് ശേഷം ശോഭ രാഷ്ട്രീയത്തില്‍ സജീവമല്ലാതിരുന്നത് വാര്‍ത്തയായിരുന്നു.