ഇ – ഓട്ടോ വാങ്ങുന്നതിന് പ്രത്യേക വായ്പ
സംസ്ഥാന പട്ടികജാതി / പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കേരള ഓട്ടോ മൊബൈല്‍സ് ലിമിറ്റഡിന്റെ ഇ-ഓട്ടോ വാങ്ങുന്നതിന് പ്രത്യേക വായ്പ നല്‍കുന്നു. മൂന്നുലക്ഷം രൂപ വരെ നല്‍കുന്ന വായ്പക്ക് ആറു ശതമാനമാണ് പലിശ നിരക്ക്. സര്‍ക്കാര്‍ സബ്സിഡി 30,000 രൂപ വരെ ലഭിക്കും. 80 മുതല്‍ 90 കിലോമീറ്റര്‍ വരെ മൈലേജ് 3 മണിക്കൂര്‍ 55 മിനിറ്റ് ചാര്‍ജ് ചെയ്യുന്ന ഒരു ബാറ്ററിയില്‍ ലഭിക്കും. കോര്‍പ്പറേഷന്റെ സ്വയംതൊഴില്‍ വായ്പാ പദ്ധതികളുടെ യോഗ്യതാമാനദണ്ഡങ്ങളും ജാമ്യവ്യവസ്ഥകളും ബാധകമാണ്. വായ്പ ആവശ്യമുള്ളവര്‍ കോര്‍പ്പറേഷന്റെ മേട്ടുപാളയം സ്ട്രീറ്റിലെ നൈനാന്‍ കോംപ്ലക്സിലുള്ള ജില്ലാ ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ മാനേജര്‍ അറിയിച്ചു. ഫോണ്‍: 0491-2544411.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്