പാലക്കാട് കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിന്റെ ബസ് ബേ നിർമാണം തുടങ്ങിയപ്പോൾ
പാലക്കാട്: കെ.എസ്.ആർ.ടി.സി. ബസ് ബേ നിർമാണം ഒരേസമയം 11 ബസ്സുകൾ നിർത്തിയിടാൻ സാധിക്കുന്ന വിധത്തിലാണ് ബസ് ബേ നിർമ്മിക്കുന്നത്. സ്റ്റാൻഡിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്കുള്ള ഭരണാനുമതി അവസാനിച്ചതിനാൽ വീണ്ടും അടങ്കൽ തയ്യാറാക്കുന്നതിനുള്ള പ്രവൃത്തികൾ പുരോഗതിയിലാണ്.ഷാഫി പറമ്പിൽ എം.എൽ.എ.യുടെ ഫണ്ടിൽനിന്നുള്ള 7.10 കോടി രൂപ ഉപയോഗിച്ചാണ് നിർമാണം.
മൂന്നുനിലക്കെട്ടിടത്തിന്റെ കോൺക്രീറ്റിങ് പൂർത്തിയായി. ഇവിടെ മുറികൾ നിർമിച്ചുതുടങ്ങി. യാത്രക്കാർക്കുള്ള കാത്തിരിപ്പുകേന്ദ്രം താഴെയും മുകളിൽ ഓഫീസുമാണ് ഒരുക്കുന്നത്.
ജനുവരിയോടെ ബസ് സ്റ്റാൻഡ് ഒന്നാം ഘട്ട നിർമാണ പ്രവൃത്തികൾ പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് കെ.എസ്.ആർ.ടി.സി. അധികൃതർ പറയുന്നു.
ഏറെ വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം ജനുവരിയിലാണ് കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡിന്റെ നിർമാണം തുടങ്ങിയത്. ബസ് ബേ, ഓഫീസ്, ശൗചാലയം, യാത്രക്കാർക്കുള്ള കാത്തിരിപ്പുകേന്ദ്രം എന്നിവയുൾപ്പെടെ നിർമിക്കും. രണ്ടാംഘട്ടത്തിൽ യാർഡ് നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമാണച്ചുമതല.