-+
ഒറ്റപ്പാലം പെൻസിൽമുനയിൽ രാജ്യത്തെ ആരോഗ്യമന്ത്രിമാരുടെ പേര് കൊത്തിയ വിദ്യാർഥി ഏഷ്യൻ ബുക്‌സ് ഓഫ് റെക്കോഡ്‌സിൽ ഇടംനേടി. പത്തനംതിട്ട കടമ്മനിട്ട സ്വദേശി അഭിജിത്ത് രാജ് ആണ് 28 സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുടെ പേരുകൾ കൊത്തിയെടുത്തത്. ഓരോ സംസ്ഥാനങ്ങളുടെയും പ്രാദേശിക ഭാഷയിലാണ് അതത് ആരോഗ്യമന്ത്രിമാരുടെ പേര് കൊത്തിയത്. ഒരു ദിവസം 13 മണിക്കൂർ ഇതിനായി ചെലവഴിച്ചു. പെൻസിൽ ഡ്രോയിംഗ്, പെയിന്റിംഗ് എന്നിവയും അഭിജിത്തിന്റെ ഇഷ്‌ടവിഷയങ്ങളാണ്. ഒക്ടോബർ 10ന് ഇന്ത്യൻ ബുക്‌സ് ഓഫ് റെക്കോഡ്‌സിലും ഇടം നേടിയിരുന്നു. ലെക്കിടി നെഹ്റു കോളേജ് ഓഫ് ആർക്കിടെക്ചറിലെ മൂന്നാം വർഷ വിദ്യാർഥിയാണ്. കൊച്ചുഴത്തിൽ വീട്ടിൽ പരേതനായ രാജു–– സുമ ദമ്പതികളുടെ മകനാണ്. സഹോദരൻ: ജിത്തുരാജ്.
https://youtu.be/7SWE8KtNro0