ദളിതരോടുള്ള സമീപനത്തിൽ സംഘപരിവാറിന്റെ സമീപനം ഇടതുസർക്കാറിനും ഉണ്ടാകുന്നു എന്നാണു വാളയാർ കേസിലെ അനുഭവങ്ങൾ കാണിക്കുന്നതെന്ന് കൊടിക്കുന്നിൽ
പാലക്കാട്: ദളിതരോടുള്ള സമീപനത്തിൽ സംഘപരിവാറിന്റെ സമീപനം ഇടതുസർക്കാറിനും ഉണ്ടാകുന്നു എന്നാണു വാളയാർ കേസിലെ അനുഭവങ്ങൾ കാണിക്കുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. വാളയാറിലെ കുട്ടികൾക്ക് നീതി ആവശ്യപ്പെട്ടുകൊണ്ട് കുട്ടികളുടെ മാതാപിതാക്കൾ നടത്തുന്ന സത്യാഗ്രഹത്തിന്റെ മൂന്നാം ദിവസം അഭിവാദ്യം അർപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാളയാറിലെ മാതാപിതാക്കളുടെ കണ്ണുനീർ കേരളത്തെ നശിപ്പിക്കും എന്നദ്ദേഹം പറഞ്ഞു.
ഗാന്ധിദർശനം നേതാവും മുൻമന്ത്രിയുമായ വി. സി കബീർ സഹപ്രവർത്തകരോടൊപ്പം സത്യാഗ്രഹത്തെ അഭിവാദ്യം ചെയ്യാൻ എത്തിയിരുന്നു. മൂന്നാം ദിവസ സത്യാഗ്രഹത്തിന്റെ ചുമതല എസ് സി /എസ് ടി സംരക്ഷണമുന്നണിക്കു ആയിരുന്നു. സമിതി നേതാവ് മായാണ്ടി അധ്യക്ഷത വഹിച്ച യോഗം മുൻ വനിതാകമ്മീഷൻ അംഗം കെ. എ തുളസി ഉദ്ഘാടനം ചെയ്തു. വിജയൻ അന്പലക്കാട് സ്വാഗതം ആശംസിച്ചു. ഹരിഗോവിന്ദൻ മാസ്റ്റർ (കെപിസിസി ജന.സെക്രട്ടറി),പി.എം വിനോദ് (സംസ്ഥാന ജന.സെക്രട്ടറി