നെന്മാറ: കുടുംബശ്രീ വായ്പാ തട്ടിപ്പിൽ ഇരയാക്കപ്പെട്ട പാവങ്ങളുടെ നഷ്ടപെട്ട പണം തിരികെ നൽകുക കുടുംബശ്രീ ചെയർപേഴ്സണെ പുറത്താക്കുക തട്ടിപ്പിന് കൂട്ടുനിന്ന പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ്സ് 4-ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെന്മാറ പാടത്ത് നിൽപ്പു സമരം നടത്തി .പ്രദീപ് നെന്മാറ സ്വാഗതം പറഞ്ഞ പരിപാടിയിൽ
കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻറ് എൻ.സോമൻ ഉൽഘാടനം ചെയ്തു, എ.യൂസഫ് അധ്യക്ഷത വഹിച്ചു.സി.സി. സുനിൽ, ആർ.രാധാകൃഷ്ണൻ മാസ്റ്റർ,സജിൽ കൽമൊക്ക്, എം.മാണിക്യൻ, കെ.വിജയൻ, യു.ഉജിത്ത്, വി.സന്തോഷ്,ഡിജു ദിവാകരൻഎന്നിവർ പ്രസംഗിച്ചു.