യൂത്ത് കോണ്‍ഗ്രസ്സ് നീതി ചതുരം പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.
ആലത്തൂര്‍ഃ-വാളയാര്‍ കേസില്‍ നീതിയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് നീതി നിഷേധിച്ച സംസ്ഥാന സര്‍ക്കാരിന്‍റെ കപട നയങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന വ്യാപകമായി 140 നിയോജക മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തില്‍ പോലീസ് സ്റ്റേഷനുകള്‍ക്കു മുന്നില്‍ നടത്തുന്ന പ്രതിഷേധത്തിന്‍റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ്സ് ആലത്തൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലത്തൂര്‍ പോലീസ് സ്റ്റേഷനു മുന്നില്‍ നീതി ചതുരം പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ്സ് ആലത്തൂര്‍ നിയോജക മണ്ഡലം പ്രസിഡന്‍റ് എന്‍.വിഷ്ണു പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കെ.ഭവദാസ് അധ്യക്ഷനായി. ബെെജു വടക്കുംപുറം, ഷാഹിദ് ആലത്തൂര്‍, കിഷോര്‍ കുനിശ്ശേരി,പ്രമോദ് കിഴക്കൻഞ്ചേരി, സജീവ്, ആര്‍.ലാലു തുടങ്ങിയവര്‍ പ്രസംഗിച്ചു.