ബൂത്തുകളുടെ എണ്ണംകൂട്ടി തെരഞ്ഞെടുപ്പ് പ്രക്രിയയിൽ കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കണമെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ
പാലക്കാട്: പോളിംഗ് ബൂത്തുകളുടെ എണ്ണംകൂട്ടി തെരഞ്ഞെടുപ്പ് പ്രക്രിയയിൽ കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കണമെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കണ്വൻഷൻ ആവശ്യപ്പെട്ടു.ഇത്തവണ ഒരു മണിക്കൂർ വോട്ടിംഗ് സമയം വർധിപ്പിച്ചതുകൂടി പരിഗണിക്കുന്പോൾ രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെയായി 720 മിനിറ്റാണ് വോട്ട് രേഖപ്പെടുത്താൻ സമ്മതിദായകർക്ക് ലഭ്യമാകുക. നിയമസഭാ തെരഞ്ഞെടുപ്പിനും പാർലമെൻറ് തെരഞ്ഞെടുപ്പിനും ഒരുവോട്ടാണ് ഒരു സമ്മതിദായകൻ രേഖപ്പെടുത്തേണ്ടതെങ്കിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മൂന്നുവോട്ട് വരെ രേഖപ്പെടുത്തേണ്ടിവരും. എന്നാൽ ഓരോ പോളിംഗ് സ്റ്റേഷനിലും ആയിരത്തിലധികം പേരാണ് ലിസ്റ്റിലുണ്ടാകുക. ഒരു വോട്ടർക്ക് വോട്ടുചെയ്യാൻ ഒരു മിനിറ്റ് അനുവദിച്ചാൽപോലും 720 പേർക്കേ നിശ്ചിതസമയത്തിനുള്ളിൽ സമ്മതിദാന അവകാശം രേഖപ്പെടുത്താൻ കഴിയൂ എന്നിരിക്കെ കോവിഡ് പ്രോട്ടോക്കോളും സാമൂഹിക അകലവും പാലിച്ച് വോട്ട് രേഖപ്പെടുത്താനും തെരഞ്ഞെടുപ്പ് പ്രക്രിയ സുഗമമായി നടത്താനും ഉതകും