വാണിയംകുളം–കോതകുറുശി റോഡ് നവീകരണം ഇന്നു പുനരാരംഭിക്കും
ഒറ്റപ്പാലം∙ വാണിയംകുളം–കോതകുറുശി റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ മാസങ്ങൾക്കു ശേഷം ഇന്നു പുനരാരംഭിക്കും. കരാർ കാലാവധി കഴിഞ്ഞ ഏപ്രിൽ 26ന് അവസാനിച്ചതിനു പിന്നാലെയാണു റോഡ് നിർമാണം പാതിവഴിയിൽ നിലച്ചത്. പാലക്കാട്–കുളപ്പുള്ളി, ഒറ്റപ്പാലം–ചെർപ്പുളശ്ശേരി പ്രധാനപാതകളെ ബന്ധിപ്പിക്കുന്ന റോഡാണിത്.
പുതുവർഷാരംഭത്തിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കും. കിഫ്ബി അനുവദിച്ച 20 കോടി രൂപ വിനിയോഗിച്ചാണു നവീകരണ പദ്ധതി. പൂർണമായ ടാറിങ്ങും 3 കലുങ്കുകളുടെയും രണ്ടര കിലോമീറ്റർ ചാലിന്റെയും നിർമാണവും സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കലുമാണ് അവശേഷിക്കുന്നത്.









