ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ആദ്യമായി ജില്ലയിൽ നിർമ്മിക്കുന്ന ആധുനിക സിന്തറ്റിക് ഫുട്ബോള്‍ ടര്‍ഫ് മാരായമംഗലത്ത് മന്ത്രി എ.കെ ബാലന് നാളെ (ഒക്ടോബർ 26) ഉച്ചയ്ക്ക് 12 ന് നാടിന് സമര്‍പ്പിക്കും. 1.26 കോടി ചെലവിലാണ് ടര്‍ഫ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.