മുന്നോക്ക സാമ്പത്തിക സംവരണം നടപ്പാക്കുന്നതിൽ നിന്നും സർക്കാർ പിന്തിരിയണം കേരള മുസ്ലീം കോൺഫറൻസ്
വിദ്യാഭ്യാസ തൊഴിൽ മേഖലകളിൽ നീലവിലുള്ള മുന്നോക്ക സാമ്പത്തിക സംവരണം ഭരണഘടനാ വിരുദ്ധവും പക്ഷപാതപരവും പിന്നോക്ക സമുദായങ്ങളോട് കാണിക്കുന്ന അനീതിയും വഞ്ചനയുമായതിനാൽ അത് നടപ്പാക്കുന്നതിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് കേരള മുസ്ലീം കോൺഫറൻസ്(മുസ്ലീം ഐക്യ വേദി) ജില്ലാ കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു കേരള ജനസംഖ്യയിൽ26.5 ശതമാനം വരുന്ന മുസ്ലീംകളിൽ ഉദ്യോഗസ്ഥരായി11.4 ശതമാനം മാത്രമാണുള്ളത്. ഉദ്യോഗസ്ഥ മേഖലയിൽ136 ശതമാനത്തിന്റെ കുറവ്. നിലവിൽ സർക്കാർ ഉദ്യോഗസ്ഥരിൽ21 ശതമാനം നായർ സമുദായത്തിൽപ്പെട്ടവരും22 ശതമാനം ഈഴവരും20.6 ശതമാനം കൃസ്ത്യാനികളും7.6 ശതമാനം ദളിതരുമാണ്. ജനസംഖ്യാനുപാതിക പ്രാതിനിധ്യം പരിശോധിക്കുമ്പോൾ ദളിതരേക്കാൾ പിന്നോക്കാവസ്ഥയാണ് നിലവിൽ മുസ്ലീംകൾക്കുള്ളത്. ഇക്കാര്യം സച്ചാർ കമ്മിറ്റി റിപ്പോർട്ടിൽ പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്. മുന്നോക്ക സാമ്പത്തിക സംവരണത്തിലെ10 ശതമാനമടക്കം ആകെയുള്ള60 ശതമാനസം വരണത്തിൽ മുസ്ലീംകൾക്കുള്ള12 ശതമാനവും കൃസ്ത്യൻ വിഭാഗത്തിനുള്ള4 ശതമാനവും കഴിച്ചാൽ ബാക്കി44 ശതമാനം സംവരണവും ഹിന്ദു സമുദായത്തിൽപ്പെട്ടവർക്കാണ്. 10 ശതമാനം മുന്നോക്ക സാമ്പത്തിക സംവരണം വഴി16711 ഒഴിവുകൾ ആദ്യ ഘട്ടത്തിൽ വന്നപ്പോൾ7744 പേർക്ക് വിദ്യാഭ്യാസ മേഖലയിലേക്ക് പ്രവേശനം ലഭിച്ചപ്പോൾ ബാക്കിയുള്ള8967 പ്ലസ് വൺ സീറ്റിലേക്ക് അപേക്ഷകർ പോലും ഉണ്ടായിരുന്നില്ല. ജനസംഖ്യയിൽ20 ശതമാനം വരുന്ന നായർ സമുദായത്തിനു വേണ്ടി നീക്കിവെച്ചത്16711 സീറ്റുകൾ. അതേസമയം ജനസംഖ്യയിൽ26.5 ശതമാനം വരുന്ന മുസ്ലീം സമുദായത്തിന് നീക്കിവെച്ചത് കേവലം11313 സീറ്റുകൾ മാത്രം. വിദ്യാഭ്യാസ പരമായും തൊഴിൽ പരമായും പിന്നോക്ക സമുദായങ്ങളെ പൊതുവിലും മുസ്ലീംകളെ പ്രത്യേകിച്ചും പിന്നോക്കത്തിൽ നിന്നും പിന്നോക്കത്തേക്ക് തള്ളിവിടുന്ന എഡുക്കേഷൻ വീക്കർ സെക്ഷന്റെ, പേരും പറഞ്ഞു നടപ്പാക്കുന്ന മുന്നോക്ക സാമ്പത്തിക സംവരണം നടപ്പാക്കുന്നതിൽ നിന്നും സംസ്ഥാന സർക്കാർ പിന്തിരിയണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇന്ത്യൻ ഭരണഘടന, പിന്നോക്ക വിഭാഗ കമ്മീഷൻ എന്നിവ ഇന്ത്യയിൽ ജാതി സെൻസസ്സ് നടപ്പാക്കാൻ പറഞ്ഞിട്ടുണ്ടു്. പല കോടതി വിധികളും ഇക്കാര്യം എടുത്തു പറഞ്ഞിട്ടുണ്ടു്. ആയതിനാൽ ജാതി സെൻസസ് നടപ്പാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. കേരള മുസ്ലീം കോൺഫറൻസ് ജന: കൺവീനർ എ.കെ. സുൽത്താൻ അദ്ധ്യക്ഷം വഹിച്ചു. എ.ജബ്ബാറലി, എം എ ലത്തീഫ് എസ്.എ.മുഹമ്മദ് യൂസഫ്, ജെ.ബഷീർ അഹമ്മദ്, എസ്.എം.എസ്. മുജീബ് റഹ്മാൻ, സി.മുഹമ്മദ് ഷെറീഫ്, കെ.എ അബ്ദുറബ്ബ്, ടി.കെ.മുഹമ്മദ് ബഷീർ, കെ.എം.സിദീഖ് പ്രസംഗിച്ചു