ജി എസ ടി വകുപ്പ് നീതി പുലർത്തണമെന്നാവശ്യപ്പെട്ട് വ്യാപാരി കോൺഗ്രസ്സ് ധർണ്ണ നടത്തി.
പാലക്കാട്:ജി എസ്ടി വകുപ്പിന്റെ വ്യാപാരികളോടുള്ള സമീപനം പ്രതിഷേധാർഹമാണെന്നും, വകുപ്പ് വ്യാപാരി സമൂഹത്തോട് നീതി പുലർത്തണമെന്നും ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽജി എസ് ടി ഓഫീസിനു മുൻപിൽ ധർണ നടത്തി. ധർണ കെ പി സി സി സെക്രട്ടറി പി ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ എട്ടു മാസമായി കോവിഡ് മൂലം വ്യാപാരം കുറഞ്ഞു പ്രതിസന്ധി നേരിടുന്ന വേളയിൽ, വിൽക്കുന്ന വ്യാപാരി എല്ലാ മാസവും പത്താം തിയ്യതിക്ക് മുൻപായി ജി എസ ടി–. ആർ 1 ഫയൽ ചെയ്തില്ലെങ്കിൽ വാങ്ങിയ വ്യാപാരി ഇൻപുട്ട് ടാക്സിന് അർഹരല്ല എന്ന് ഏകപക്ഷീയമായി എടുത്ത തീരുമാനം പുനഃപരിശോധിക്കണം. അഞ്ചു കോടി രൂപയിൽ താഴെ വാർഷിക വിറ്റു വരവുള്ളവർ മൂന്ന് മാസത്തിൽ ഒരിക്കൽ മാത്രം ജി എസ ടി .ആർ–1 ഫയൽ ചെയ്താൽ മതി എന്ന വകുപ്പിന്റെ തന്നെ മുൻ തീരുമാനത്തിന് വിരുദ്ധമായി എടുത്ത തീരുമാനം പിൻവലിച്ചു് ചെറുകിട വ്യാപാരികളോടെ നീതി പുലർത്തണമെന്നും ആവശ്യപ്പെട്ടു .
ജില്ലാ പ്രസിഡന്റ് സി വി സതീഷിന്റെ അധ്യക്ഷതയിൽ നടത്തിയ ധർണയിൽ ജില്ലാ വർക്കിംഗ് പ്രസിഡന്റ് സുധാകരൻ പ്ലാക്കാട്ട്, കെ.ആർ ശരരാജ്, ഹരിദാസ് മച്ചിങ്ങൽ , പി.എസ്.വിബിൻ, കെ എൻ സഹീർ, ആർ രാമകൃഷ്ണൻ ,
എന്നിവർ സംസാരിച്ചു .