വിദ്യാഭ്യാസ മേഖലയിൽ ആദിവാസി – ദലിത് വിദ്യാർത്ഥികളോടുള്ള വംശീയ വിവേചനത്തിനെതിരെ നിൽപ്പ് സമരം
പാലക്കാട്:”വിദ്യാഭ്യാസം ജന്മാവകാശം;ആദിവാസി- ദലിത് വിദ്യാർത്ഥികളോടുള്ള വംശീയ വിവേചനം അവസാനിപ്പിക്കുക” എന്ന തലക്കെട്ടിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന നിൽപ്പ് സമരത്തിൻ്റെ ഭാഗമായി രാഷ്ട്രീയ ജനാധിപത്യ മനുഷ്യാവകാശ കൂട്ടായ്മ പാലക്കാട് കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. നീലിപ്പാറ മാരിയപ്പൻ പരിപാടി ഉദ്ഘാടനം ചെയ്തു.കെ.വാസുദേവൻ അധ്യക്ഷത വഹിച്ചു. വിളയോടി ശിവൻകുട്ടി (എൻ.സി.എച്ച്.ആർ.പി), മായാണ്ടി (എസ്.സി/എസ്.ടി കോഡിനേഷൻ കമ്മിറ്റി ), കാർത്തികേയൻ മംഗലം (എൻ.സി.എച്ച്.ആർ.എ), അജിത് കൊല്ലങ്കോട് (ഇന്ത്യൻ ലേബർ പാർട്ടി ), കെ.എം സാബിർ അഹ്സൻ ( ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ), വിജയൻ അമ്പലക്കാട് (പട്ടികജാതി- പട്ടികവർഗ സംരക്ഷണ മുന്നണി ) എന്നിവർ സംസാരിച്ചു. ഗോപാലകൃഷ്ണൻ സ്വാഗതവും കാർത്തികേയൻ നന്ദിയും പറഞ്ഞു.
ഫോട്ടോ: വിദ്യാഭ്യാസ മേഖലയിൽ ആദിവാസി – ദലിത് വിദ്യാർത്ഥികളോടുള്ള വംശീയ വിവേചനത്തിനെതിരെ പാലക്കാട് കലക്ടറേറ്റിന് മുന്നിൽ നടന്ന നിൽപ്പ് സമരം നീലിപ്പാറ മാരിയപ്പൻ ഉദ്ഘാടനം ചെയ്യുന്നു.