മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന്എസ് ഐ വി.കെ അബ്ദുള്‍ നജീബ് അര്‍ഹനായി
മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് പാലക്കാട് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ വി.കെ അബ്ദുള്‍ നജീബ് അര്‍ഹനായി.കുറ്റന്വേഷണത്തിലെ മികവിന് നേരത്തെ രണ്ട് തവണ ഡിജിപിയുടെ ബാഡ്ജ് ഓഫ് ഹോണര്‍ നേടിയിട്ടുണ്ട്. 1993ലാണ് സര്‍വ്വീസില്‍ പ്രവേശിച്ചത്.തിരുവനന്തപുരം,പാലക്കാട് ക്യാമ്പ്,ടൗണ്‍,മണ്ണാര്‍ക്കാട്,പട്ടാമ്പി,നാട്ടുകല്‍,ശ്രീകൃഷ്ണപുരം സ്റ്റേഷനുകളി ലും സ്‌പെഷ്യല്‍ ബ്രാഞ്ചിലും ക്രൈംബ്രാഞ്ചിലും സേവനമനുഷ്ഠി ച്ചിട്ടുണ്ട്.കരിമ്പ തുപ്പനാട് സ്വദേശിയാണ്.സ്റ്റുഡന്റ് പോലീസ് കേഡെറ്റ്,എന്‍എസ്എസ് തുടങ്ങിയ വിദ്യാര്‍ത്ഥി-സന്നദ്ധ സംഘടകള്‍ക്കും മോട്ടിവേഷന്‍ ക്ലാസ് നല്‍കി വരുന്നുണ്ട്.ജോലിയിലെ കൃത്യതയും, കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ എത്തിക്കുന്നതിനുള്ള പരിശ്രമത്തിന്റെയും, അർപ്പണമനോഭാവത്തിന്റെയും അംഗീകാരമാണ് ഈ മെഡൽ.