പാലക്കാട് വാളയാറിലെ മദ്യ ദുരന്തത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണം. അഞ്ചു പേരുടെ മരണത്തിനിടയാക്കിയതും ഒമ്പത് പേരെ ഗുരുതരമായ അവസ്ഥയിൽ ആശുപത്രിയിലാക്കുകയും ചെയ്ത സംഭവം സമൂഹത്തെയാകെ ഞെട്ടിപ്പിക്കുന്നതാണ്. ആദിവാസി മേഖലകൾ കേന്ദ്രീകരിച്ചുള്ള മദ്യ മാഫിയകളാണ് ഇത്തരം സംഭവങ്ങൾക്ക് പിന്നിൽ. ഈ സംഭവത്തെക്കുറിച്ച് വിശദമായ ജുഡീഷ്യൽ അന്വേഷണം നടത്തിയെ മതിയാകൂ. സംഭവ നടന്ന വാളയാർ ചെല്ലങ്കാവ് ആദിവാസി കോളനിയും മരിച്ചവരുടെ കുടുംബാംഗങ്ങളെയും സന്ദർശിച്ചു. അച്ഛൻ മരണപ്പെട്ട് അനാഥരായ 3 കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണം.