കിഴക്കുംപുറം പാലത്തിനു സമീപം റോഡിൽ മണൽ തള്ളിയ നിലയിൽ
കരിമ്പുഴ∙ മണൽ പിടികൂടാൻ എത്തിയ പൊലീസ് സംഘത്തെ കണ്ടു മണൽ റോഡിൽ തള്ളി കടത്തുകാർ ടിപ്പർ ലോറിയുമായി കടന്നുകളഞ്ഞു. മണൽക്കടത്തുകാരുടേതെന്നു കരുതുന്ന രണ്ടു ബൈക്കുകൾ പൊലീസ് പിടിച്ചെടുത്തു. കരിമ്പുഴ ആറ്റാശേരി കിഴക്കുംപുറത്തു കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നരയ്ക്കാണു സംഭവം.