പാലക്കാട് : വാളയാർ പെൺകുട്ടികൾക്കു നീതി തേടിയുള്ള പെൺകുട്ടികളുടെ
വീട്ടിൽ നിന്നും മുഖ്യമന്ത്രി യുടെ വസതിയിലേക്കുള്ള ഭാരതീയ നാഷണൽ
ജനതാദളിന്റ ലോങ്ങ് മാർച്ച് ആദ്യ ദിവസം സമാപനം സമ്മേളനം പാലക്കാട്
സ്റ്റേഡിയം ബസ്സ്റ്റാന്റിൽ എംപി വി കെ ശ്രീകണ്ഠൻ ഉത്ഘാടനം ചെയ്തു.
കുട്ടികൾക്കു ഇന്നല്ലെങ്കിൽ നാളെ നീതി ലഭിക്കുമെന്നും അധികാരം മാറി
വരുമെന്നും യോഗം ഉത്ഘാടനം ചെയ്തു കൊണ്ട് ശ്രീകണ്ഠൻ പ്രസ്താവിച്ചു.
യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ജോൺ ജോൺ അധ്യക്ഷത വഹിച്ചു, ജാഥ ക്യാപ്റ്റൻ
സെനിൻ റാഷി, സംസ്ഥാന ഭാരവാഹികളായ സഹജൻ പാനൂർ, ബഷീർ തൈവളപ്പിൽ, എം എം കബീർ
എന്നിവർ സംസാരിച്ചു.