ആഗോള കൈകഴുകല്‍ ദിനാചരണം സംഘടിപ്പിച്ചു
പീപ്പിള്‍ സര്‍വീസ് സൊസൈറ്റി, പാലക്കാട് വാട്ടര്‍ എയ്ഡ് ഏജന്‍സി എന്നിവയുടെ നേതൃത്വത്തില്‍ ജലസുരക്ഷാ പദ്ധതിയുടെ ഭാഗമായി ജില്ലാ ശുചിത്വമിഷന് , ഹരിത കേരളം മിഷന് എന്നിവയുടെ സഹകരണത്തോടെ ലോക കൈകഴുകല്‍ ദിനാചരണം സംഘടിപ്പിച്ചു. എലപ്പുള്ളി, പുതുശ്ശേരി പഞ്ചായത്തുകളിലെ മുഴുവന്‍ സര്‍ക്കാര്‍ സ്കൂളുകളിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള മേല്‍ക്കൂരയുള്ള പുതിയ കൈകഴുകല്‍ സംവിധാനം സ്ഥാപിച്ചും, കൈ കഴുകി വൃത്തിയാക്കുന്ന രീതികള്‍ പഠിപ്പിച്ചും ആരോഗ്യകരമായി ജീവിക്കുന്നതിനെ പറ്റി ബോധവല്‍ക്കരം നടത്തിയുമാണ് കൈ കഴുകല്‍ ദിനാചരണം സംഘടിപ്പിച്ചത്.
കൈ കഴുകല്‍ ശീലം പ്രചരിപ്പിക്കുക ലക്ഷ്യമിട്ട് സഞ്ചരിക്കുന്ന ക്യാമ്പയിന് യൂണിറ്റും ഇതോടനുബന്ധിച്ച് ഒരുക്കി. ജില്ലാ പഞ്ചായത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. ശാന്തകുമാരി ക്യാമ്പയിന് യൂണിറ്റ് ഉദ്ഘാടനം ചെയ്തു . ക്യാമ്പയിന് വാഹനം പാലക്കാട് നഗരം, ജില്ലാ പഞ്ചായത്ത് , പാലക്കാട് മുനിസിപ്പാലിറ്റി, എലപ്പുള്ളി , പുതുശ്ശേരി പഞ്ചായത്തുകള്‍ എന്നിവടങ്ങളില്‍ ബോധവല്‍ക്കരണ സന്ദേശങ്ങളുമായി പ്രചരണം നടത്തി.
പീപ്പിള്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാദര്‍ ജസ്റ്റിന് കോലംകണ്ണി , ജലസുരക്ഷാ പദ്ധതി കോ-ഓഡിനേറ്റര്‍ കെ.ടി. ജോസഫ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി. അനില്‍കുമാര്‍, ജില്ലാ ശുചിത്വ മിഷന് കോ-ഓര്‍ഡിനേറ്റര്‍ ടി.ജി.അഭിജിത്ത്, ഹരിത കേരളം മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വൈ. കല്യാണ കൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്