ഗാന്ധിദർശൻ ഹരിതവേദി കർഷകസമരം നടത്തി.
പാലക്കാട്: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക ബില്ല് പിൻവലിക്കുക,
കാർഷിക കടങ്ങൾ എഴുതി തള്ളുക, കാർഷിക പാക്കേജ് നടപ്പിലാക്കുക തുടങ്ങിയ
ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഗാന്ധിദർശൻ ഹരിതവേദി പാലക്കാട് ജില്ലാ
കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലക്കാട് കോട്ടമൈതാനത്തെ രക്ത സാക്ഷി
മണ്ഡപത്തിനു മുമ്പിൽ നടത്തിയ ജില്ലാതല കർഷക പ്രതിഷേധം
കെ.പി.സി.സി.സെക്രട്ടറി പി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു.കേരളാ പ്രദേശ്
ഗാന്ധിദർശൻ വേദി ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ അദ്ധ്യക്ഷത
വഹിച്ചു.സംസ്ഥാന സെക്രട്ടറി പി.മോഹനകുമാരൻ, എ. ശിവരാമകൃഷ്ണൻ,
എം.വി.ആർ.മേനോൻ , കെ.വി. പുണ്യകുമാരി, ടി.എൻ.ചന്ദ്രൻ എന്നിവർ
പ്രസംഗിച്ചു.