എ.ഐ.ടി.ടി സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിക്കാം
എ.ഐ.ടി.ടി ഈ വര്‍ഷം നവംബറില്‍ നടത്തുന്ന സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. 2013ല്‍ നോണ്‍ എം.ഐ.എസ് പ്രകാരം അഡ്മിഷന്‍ നേടിയ നാലാം സെമസ്റ്റര്‍ ട്രെയിനികള്‍ക്കും 2014 മുതല്‍ എം.ഐ.എസ് പ്രകാരം അഡ്മിഷന്‍ നേടിയവരില്‍ 2014 (അഡ്മിഷന്‍ 2,3,4) സെമസ്റ്ററും 2015, 2016, 2017 ല്‍ അഡ്മിഷന്‍ (1,2,3,4) സെമസ്റ്ററിലും 2018 വാര്‍ഷിക സമ്പ്രദായത്തില്‍ എം.ഐ.എസ് പോര്‍ട്ടല്‍ വഴി അഡ്മിഷന്‍ നേടി എ.ഐ.ടി.ടി ജൂലൈ 2019 വാര്‍ഷിക സമ്പ്രദായത്തില്‍ പരീക്ഷയെഴുതി പരാജയപ്പെട്ട ട്രെയിനികളുമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് നല്‍കണം. അപേക്ഷയോടൊപ്പം എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട്, ഒറിജിനല്‍ ചലാന്‍ (170 രൂപ), 1, 2, 3, 4 സെമസ്റ്റര്‍, വാര്‍ഷിക സപ്ലിമെന്ററി പരീക്ഷയ്ക്ക് പങ്കെടുക്കണമെങ്കില്‍ അതത് സെമസ്റ്റര്‍/ ആന്വല്‍ മുന്‍പ് ലഭിച്ച ഹാള്‍ ടിക്കറ്റിന്റെ പകര്‍പ്പ്, രണ്ട് ഫോട്ടോ (ഒരു ഫോട്ടോ കവറില്‍ ) എന്നിവ സഹിതം ഒക്ടോബര്‍ 15ന് വൈകിട്ട് മൂന്നിനകം അപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. 60 രൂപ ഫൈനോടു കൂടി ഒക്ടോബര്‍ 19 ന് വൈകിട്ട് നാലിന് മുമ്പായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. മുന്‍പ് സെമസ്റ്റര്‍ പരീക്ഷയെഴുതി പരാജയപ്പെട്ടവര്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ച് അവസരങ്ങള്‍ ഉപയോഗിക്കാത്തവരായിരിക്കണം. ഈ വര്‍ഷം ജനുവരിയില്‍ നടന്ന പരീക്ഷയ്ക്ക് ഫീസ് ഒടുക്കി അപേക്ഷ നല്‍കിയ ട്രെയിനികള്‍ നവംബറില്‍ നടക്കുന്ന പരീക്ഷയ്ക്ക് ഫീസ് അടക്കേണ്ടതില്ല. ജനുവരിയില്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്ക് നിശ്ചിത ദിവസത്തിനകം അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഫീസ് അടക്കേണ്ട ശീര്‍ഷകം ‘0230- L& E 00800OR880I’..
ഗവ. പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം
കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കൊല്ലങ്കോട്, പുതുനഗരം ആണ്‍കുട്ടികളുടെ ഗവ.പ്രീമെട്രിക് ഹോസ്റ്റലുകളില്‍ താമസിച്ചു പഠിക്കുന്നതിന് 5 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് അപേക്ഷിക്കാം. 10% മറ്റു വിഭാഗത്തിന് സംവരണമുണ്ട്. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 23 ന് മുന്‍പ് അപേക്ഷിക്കണം. പ്രവേശനം ലഭിക്കുന്നവര്‍ക്ക് താമസം, ഭക്ഷണം, ട്യുഷന്‍, പഠനോപകരണങ്ങള്‍ എന്നിവ സൗജന്യമായി നല്‍കും. വിശദവിവരങ്ങളും അപേക്ഷ ഫോറവും കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും. ഫോണ്‍: 8547630129, 9526275407.
വിമുക്തഭടന്‍മാരുടെ മക്കള്‍ക്ക് എന്‍ട്രന്‍സ് പരിശീലനത്തിന് സാമ്പത്തിക സഹായം
വിമുക്തഭടന്‍മാരുടെ മക്കള്‍ക്ക് 2020-2021 വര്‍ഷത്തെ മെഡിക്കല്‍ / എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരിശീലനത്തിനായുള്ള സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം. വാര്‍ഷിക വരുമാന പരിധി ഇല്ല. അപേക്ഷകള്‍ നേരിട്ട് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ഒക്ടോബര്‍ 23 നകം സമര്‍പ്പിക്കണം. അപേക്ഷ ഫോറവും വിശദവിവരങ്ങളും ജൈനിമേടുള്ള ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0491 2971633.
വിമുക്തഭടന്‍മാരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
വിമുക്തഭടന്‍മാരുടെ മക്കള്‍ക്കുള്ള ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50% മാര്‍ക്ക് ലഭിച്ച 10ാം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്നവര്‍ക്കാണ് അവസരം. വാര്‍ഷിക വരുമാന പരിധി മൂന്ന് ലക്ഷത്തില്‍ കവിയരുത്. 10,11,12 ക്ലാസില്‍ പഠിക്കുന്നവര്‍ അപേക്ഷ നവംബര്‍ 23 നകവും ഡിഗ്രി, പി.ജി പഠിക്കുന്നവര്‍ ഡിസംബര്‍ 21 നകവും ജൈനിമേടുള്ള ജില്ലാ സൈനികക്ഷേമ ഓഫീസില്‍ നല്‍കണം. അപേക്ഷ ഫോമും വിശദവിവരങ്ങളും ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍:- 0491-2501633
ലേലം 20 ന്
ചിറ്റൂര്‍ പൊതുമരാമത്ത് റോഡ് സബ് ഡിവിഷന്‍ പരിധിയിലെ (ചിറ്റൂര്‍, നെന്മാറ, കൊഴിഞ്ഞാമ്പാറ സെക്ഷന്‍ ഓഫീസ്) നിരത്തുകളുടെ പാര്‍ശ്വഭാഗങ്ങളില്‍ നില്‍ക്കുന്ന ഫലവൃക്ഷങ്ങളിലെ ഫലങ്ങള്‍ ഒരു വര്‍ഷത്തേയ്ക്ക് എടുക്കുന്നതിനുള്ള അവകാശം ഒക്ടോബര്‍ 20 ന് രാവിലെ 11 ന് ലേലം ചെയ്യും. താല്‍പ്പര്യമുള്ളവര്‍ക്ക് 2000/ രൂപ നിരതദ്രവ്യം കെട്ടിവച്ച് ലേലത്തില്‍ പങ്കെടുക്കാവുന്നതാണെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.