ശാന്തസമുദ്രത്തിലും ഇന്ത്യൻ മഹാസമുദ്രത്തിലും ഒരു പ്രത്യേക കാലയളവിൽ ജലനിരപ്പ് 6cm വരെ ഉയരുന്ന (ഓസിലേഷൻ ) പ്രതിഭാസം കണ്ടെത്തിയ
രോഹിത് ബാലകൃഷ്ണൻ. ജലത്തിന്റെ ഉയർച്ചയിലും, ഒഴുക്കിലും നിന്നുണ്ടാവുന്ന ഊർജ്ജം ഭൂമിയുടെ ഭ്രമണത്തെവരെ സ്വാധീനിക്കുമെന്ന, ശാസ്ത്രലോകത്തിന്റെ നിർണ്ണായകമായ ഈ ഗവേഷണത്തിന് മികച്ച ശാസ്ത്രജ്ഞനുള്ള ‘നേച്ചർ’ പുരസ്കാരം രോഹിതിന്.
മികച്ച യുവശാസ്ത്രജ്ഞനുള്ള പുരസ്കാരം പാലക്കാട് സ്വദേശിക്ക്
പ്രശസ്ത പരിസ്ഥിതി മാഗസിൻ ‘നേച്ചറിന്റെ’ മികച്ച യുവശാസ്ത്രജ്ഞനുള്ള പുരസ്കാരത്തിനു (1000 ഡോളർ)ഒലവക്കോട് സ്വദേശി രോഹിത് ബാലകൃഷ്ണൻ അർഹനായി.
18 വർഷത്തിനു ശേഷമാണ് ഇന്ത്യക്കാരന് ഈ പുരസ്കാരം ലഭിക്കുന്നത്.
‘ശാന്തസമുദ്രവും ഇന്ത്യൻ മഹാസമുദ്രവും’ കേന്ദ്രീകരിച്ചു നടത്തിയ ഗവേഷണത്തിൽ, പ്രത്യേക സമയം സമുദ്രത്തിലെ ജലനിരപ്പ് ഉയരുന്ന പ്രതിഭാസത്തെക്കുറിച്ചുള്ള നിർണായക കണ്ടെത്തലാണു രോഹിത്തിനെ അവാർഡിന് അർഹനാക്കിയത്