വരുംദിവസങ്ങളിൽ ജാഗ്രത കുറഞ്ഞാൽ വലിയ അപകടമുണ്ടാകുമെന്ന് മന്ത്രി എ കെ ബാലൻ. കോവിഡ് അവലോകനശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഇതുവരെ ജില്ലയിൽ 11,837 രോഗികളാണുണ്ടായിരുന്നത്. 7,689 പേർ രോഗമുക്തിനേടി. നിലവിൽ 4,437പേർ ചികിത്സയിലുണ്ട്. ഈ രീതിയിൽ രോഗം വർധിച്ചാൽ ഒക്‌ടോബർ ഒമ്പതിന് 15,000വും 16ന് 20,000 രോഗികളുമുണ്ടാകും. സംസ്ഥാനത്ത് രോഗികളുടെ വർധനയ്‌ക്കനുസരിച്ചുള്ള നിരക്കാണ് ജില്ലയിലുമുണ്ടായത്. എന്നാൽ ടെസ്‌റ്റ് പോസിറ്റീവ് നിരക്ക് സംസ്ഥാന ശരാശരിയിലും കുറവാണ്. 5.56 ആണ് ജില്ലയിലെ ടെസ്‌റ്റ് പോസിറ്റീവ് നിരക്ക്. കേരളത്തിൽ ഇത് 6.17ഉം ഇന്ത്യയിൽ 8.69ഉം ആണ്. നവംബറിൽ രോഗികളുടെ എണ്ണം വർധിക്കുന്നത് മുൻകൂട്ടിക്കണ്ട് ചികിത്സയ്‌ക്ക് കൂടുതൽ സംവിധാനം ഏർപ്പെടുത്തി. ജില്ലാ ആശുപത്രിക്കു പുറമെ കുട്ടികളുടെയും അമ്മമാരുടെയും ആശുപത്രിയിലും സൗകര്യം ഒരുക്കി. ഫസ്‌റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലും സൗകര്യം വിപുലപ്പെടുത്തി. ഇതിനു പുറമെ ഏഴ് സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിത്സ ഉറപ്പാക്കി. ഒറ്റപ്പാലം വള്ളുവനാട്, വാണിയംകുളം പി കെ ദാസ്, പാലക്കാട്, തങ്കം, പാലന, ലക്ഷ്‌മി, വെൽകെയർ, നെന്മാറ അവൈറ്റീസ് എന്നിവയിലും ചികിത്സ ഉറപ്പാക്കി. അഞ്ചിനകം ജില്ലയില്‍ ബ്ലോക്ക്തലത്തില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ആരംഭിക്കും