കോവിഡ് രോഗ പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ക്ക് പൊലീസ് മികച്ച ഇടപെടലാണ് ജില്ലയില്‍ നടത്തിയതെന്നും വിവിധ നിയമലംഘനങ്ങള്‍ക്ക് ഒരു കോടിയോളം രൂപ പിഴതുകയായി മാത്രം ഈടാക്കിയതായും മന്ത്രി അറിയിച്ചു. 68000 ഓളം കേസുകളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്. പൊലീസ് പരിശോധന കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പച്ചക്കറി മാര്‍ക്കറ്റ്, മീന്‍ മാര്‍ക്കറ്റ് തുടങ്ങിയ പൊതുസ്ഥലങ്ങളിലെ ആള്‍കൂട്ടം കര്‍ശനമായി നിയന്ത്രിക്കും. ചരക്കുവാഹനങ്ങളിലെ ഡ്രൈവര്‍മാരെ പ്രത്യേകം ശ്രദ്ധിക്കും. ലോഡ് ഇറക്കിയതിനു ശേഷം ഉടനെ തിരിച്ചുപോവാനുള്ള നിര്‍ദേശം നല്‍കും. കടകളിലും വ്യാപാര സ്ഥാപനങ്ങളിലും മാസ്ക്ക്, സാനിറ്റൈസര്‍ എന്നിവയുടെ ലഭ്യത ഉടമകള്‍ ഉറപ്പാക്കണം. കൂടാതെ, ഇവയുടെ ഉപയോഗവും ത്വരിതപ്പെടുത്തും. കടകളിലേക്ക് പ്രവേശിക്കുന്ന ആളുകളുടെ എണ്ണം നിശ്ചയിച്ച ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കാനും നിര്‍ദേശം നല്കി.