ഹോം ഐസോലേഷന്‍ പ്രോത്സാഹിപ്പിക്കണം
കോവിഡ് രോഗലക്ഷണമില്ലാത്ത 2007 പേര്‍ നിലവില്‍ ജില്ലയിലെ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നതായി മന്ത്രി അറിയിച്ചു. ഇവര്‍ക്ക് ഫലപ്രദമായ ആരോഗ്യസേവനം ഉറപ്പുവരുത്തുന്നുണ്ട്. രോഗലക്ഷണമില്ലാത്തവര്‍ വീടുകളില്‍ ഐസോലേഷനില്‍ തുടര്‍ന്നാല്‍ ബി കാറ്റഗറിയില്‍ ഉള്‍പ്പെടുന്നവരെ കൂടുതലായും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റുകളില്‍ പ്രവേശിപ്പിക്കാനാവും. വരും മാസങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയാണ് ജില്ലാ ഭരണകൂടം പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തതെന്നും മന്ത്രി അറിയിച്ചു.