ഗാന്ധിജിയുടെ ഛായാചിത്രം ഒരു ലക്ഷം കുട്ടികളിലേക്ക് എത്തിക്കുന്നദൗത്യവുമായിജവഹർ ബാൽ മഞ്ച്.ഗാന്ധി സപ്‌താഹ്ജില്ലാ തലഉദ്ഘാടനം തച്ചമ്പാറയിൽ നടന്നു
തച്ചമ്പാറ:’ഗാന്ധിജി കുട്ടികളിലേക്ക്’എന്ന സന്ദേശവുമായിരാഷ്ട്രപിതാവ് ഗാന്ധിജിയുടെ ആത്മകഥ കുട്ടികൾക്കായി ലളിതമായി അവതരിപ്പിക്കുകയുംഗാന്ധിജിയുടെ ഛായാചിത്രങ്ങൾ ഒരുലക്ഷം കുട്ടികളിലേക്ക്എത്തിക്കുകയും ചെയ്യുക എന്ന ദൗത്യവുമായിജവഹർ ബാൽ മഞ്ച്ഗാന്ധി ചിത്ര വിതരണം നടത്തി.തച്ചമ്പാറ പി.ബാലൻ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നടന്ന ജില്ലാ തല പരിപാടിയിൽഗാന്ധി സപ്‌താഹ് ഉദ്ഘാടനം എഐസിസി മെമ്പർ കെ.എ.തുളസിയുംചിത്രവിതരണോദ്ഘാടനം കോങ്ങാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.എൻ.ശിവദാസനും നിർവഹിച്ചു.ഗാന്ധിയെ നഷ്ടപ്പെട്ട ഒരിന്ത്യയാണ് രാജ്യം നേരിടുന്ന സങ്കീർണ്ണതകളുടെഅടിസ്ഥാനം.പദവികൾ എത്ര വലുതായാലും നമ്മൾ ഓർമിക്കപ്പെടുന്നത് നമ്മുടെ സംസ്ക്കാരത്തിലൂടെയും പ്രവൃത്തിയിലൂടെയുമായിരിക്കുമെന്ന് പ്രസംഗകർ കുട്ടികളെ ഉത്‌ബോധിപ്പിച്ചു. ഡി സി സി ജനറൽ സെക്രെട്ടറി എൻ.ദിവാകരൻ ഗാന്ധി സന്ദേശ് നൽകി.ശ്രീനാഥ് എസ് അധ്യക്ഷനായി.ഡി സി സി ജനറൽ സെക്രട്ടറി സി. അച്യുതൻ, കോങ്ങാട് നിയോജക മണ്ഡലം യുഡിഎഫ് ചെയർമാൻ ആന്റെണി മതിപ്പുറം , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്ഒ പി ഷരീഫ് , കെ എം പോൾ,കെ രാമചന്ദ്രൻ, ശശികുമാർ പി എസ്, ടി യു മുരളീധരൻ, സിദ്ധിഖ് മാസ്റ്റർ, നൗഷാദ് ബാബു, മാത്യു ജോസഫ്, ബിന്ദു പ്രേമൻ, രാജി പഴയ കളം, ബീന , കിരൺ, റിയാസ്, സെബാസ്റ്റൻ ആന്റണി, ഡെന്നി എന്നിവർ ഗാന്ധിയുടെ ജീവിത സന്ദേശത്തെക്കിറിച്ച്പ്രസംഗിച്ചു.