പണിതിട്ടും പണിതിട്ടും പണിതീരാതെ ഇൻഡോർ സ്റ്റേഡിയം
-കെ.അസീസ് മാസ്റ്റർ
നിരവധി കായിക താരങ്ങൾക്ക് ജന്മംനൽകിയ ദേശമാണ് പാലക്കാട്.കായിക ലോകത്തിനു അവഗണിക്കാനാവാത്ത വിധം ഒട്ടേറെ പ്രതിഭകൾ ഓടിയും ചാടിയും അന്തർദേശീയ തലം വരെഎത്തിയവരും അക്കൂട്ടത്തിലുണ്ട്.കോടികൾ മുടക്കി വർഷങ്ങൾ പിന്നിടുമ്പോഴും പാലക്കാട്ടെ കായികപ്രേമികളുടെ സ്വപ്നമായ ഇൻഡോർസ്റ്റേഡിയം പ്രേതാലയം പോലെനഗരമധ്യത്തിൽപ്രസിദ്ധമായ വിക്ടോറിയ കോളേജിനു സമീപം ആകാശം മുട്ടെനിൽക്കുന്നു. എന്തുകൊണ്ടാണ്ഇൻഡോർ സ്റ്റേഡിയം ഇങ്ങനെ ഒഴിച്ചിട്ടിരിക്കുന്നതെന്ന് വ്യക്തമാക്കാൻ അധികാരികൾക്ക് ബാധ്യതയുണ്ട്.പിഎംജി സ്കൂളിന്റെ കളിസ്ഥലംപാലക്കാട് നഗരസഭയുടെ അനുമതിയോടെ വിട്ടുകൊടുത്ത സ്ഥലത്താണ്ഇൻഡോർ സ്റ്റേഡിയം നിലകൊള്ളുന്നത്.ജില്ലയുടെ കായികമേഖലയ്ക്ക് കരുത്തേകാൻ നിർമ്മിച്ച ഇൻഡോർ സ്റ്റേഡിയമെന്ന നാലുനിലകെട്ടിടംഒരു പതിറ്റാണ്ട് കാലമായി നഗരത്തിനുകരിനിഴലായി വെയിലും മഴയും കൊണ്ട്നിൽക്കാൻ തുടങ്ങിയിട്ട്.എ.കെ.ആന്റണി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് അന്നത്തെ മന്ത്രി ഡൊമനിക് പ്രസന്റേഷൻ തറക്കല്ലിട്ട്കായികലോകത്തിനു സമർപ്പിക്കുകയായിരുന്നു.കാലമേറെ കഴിഞ്ഞിട്ടും ഭരണ കൂടങ്ങൾ മാറി വന്നിട്ടും ഈ സ്വപ്ന സൗധം പുരോഗതിയില്ലാതെ കിടക്കുന്നു.ഒരു വർഷംകൊണ്ട് നിർമാണം പൂർത്തിയാക്കുമെന്ന് പറഞ്ഞ് 2010 ഏപ്രിലിൽ നിർമ്മാണപ്രവൃത്തികൾ തുടങ്ങിയ സ്റ്റേഡിയം ഒമ്പത് വർഷമായിട്ടും ഇന്നും സ്തംഭിച്ചു നിൽക്കുന്നു.സ്റ്റേഡിയത്തിന് ചുറ്റും കാടുപിടിച്ച് കിടക്കുന്നു. ദേശീയനിലവാരത്തിൽ മത്സരങ്ങൾ നടത്താനാവുന്ന സ്റ്റേഡിയത്തിൽ ആകെ നടന്നത് പുസ്തകമേളകളും ഗാനമേളയും സമ്മേളനവും പ്രാദേശികമത്സരങ്ങളുമാണ്. ലോക്ക് ഡൗൺ ആയപ്പോൾ അതും നിലച്ചു.ആറായിരത്തിലേറെപേർക്കിരിക്കാവുന്ന ഗാലറി, മൂവായിരത്തിലേറെ പേർക്കിരിക്കാവുന്ന ഇൻസൈഡ് കോർട്ട്, പേർക്ക് താമസസൗകര്യം, കോൺഫറൻസ് ഹാൾ, ഷോപ്പിങ് കോംപ്ലക്സ് തുടങ്ങിയവയെല്ലാം വിഭാവനം ചെയ്തതാണ് ഇൻഡോർ സ്റ്റേഡിയം.പണി പൂർത്തിയാക്കാൻഏകദേശം അഞ്ചു കോടി രൂപയെങ്കിലും വേണം.ഷാഫി പറമ്പിൽ എംഎൽഎ ഒരു കോടി രൂപ അനുവദിച്ചെങ്കിലും അത് ചെലവഴിക്കാൻ കഴിഞ്ഞില്ല എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.കേരളത്തിന്റെ കായിക രംഗത്ത് പാലക്കാടിന്റെ സാന്നിധ്യം വളരെ ശ്രദ്ധേയമാണ്.എന്നിട്ടും ഇൻഡോർ സ്റ്റേഡിയം വർഷങ്ങളായി അവഗണിക്കപ്പെട്ടു കിടക്കുന്നതിൽ കായിക പ്രേമികളുടെ അമർഷം ചെറുതല്ല