വ്യാപാരി വ്യവസായി കോൺഗ്രസ്സ് ധർണ നടത്തി.
പാലക്കാട്:
കണ്ടൈൻമെൻറ് പ്രദേശങ്ങളിലെ വ്യാപര സ്ഥാപനങ്ങൾ കോവിഡ് പ്രോട്ടോകോൾ പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിച്ചു് തുറന്നു പ്രവർത്തിപ്പിക്കുവാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി കോൺഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. ധർണ്ണ കെ .പി സി സി ജനറൽ സെക്രട്ടറി സി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. തുടർച്ചയായി വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുന്നതുമൂലം കടം കൂടിയും, വില്പനക്കുള്ള ഉൽപ്പന്നങ്ങൾ നശിച്ചതുമൂലമുള്ള നഷ്ടങ്ങളാലും പല വ്യാപാരികളും ആത്മഹത്യയുടെ വക്കിലാണെന്നും, കോവിഡ് മൂലമുള്ള മാന്ദ്യം മറികടക്കാൻ സർക്കാരുകൾ മതിയായ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വി വി സി ജില്ലാ പ്രസിഡന്റ് സി വി സതീഷ് അദ്ധ്യക്ഷം വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി കെ ഭവദാസ്, ജില്ലാ വർക്കിംഗ് പ്രസിഡന്റ് സുധാകരൻ പ്ലാക്കാട്ട്,കെ ആർ ശരരാജ്, ഹരിദാസ് മച്ചിങ്ങൽ, ജവഹർ രാജ്, പി എസ് വിബിൻ, ഹക്കീം കൽമണ്ഡപം, സന്തോഷ്കുമാർ,എം പ്രശോഭ്, വി ബി രാജു, മൻസൂർ മണലാഞ്ചേരി, ഇസ്മായിൽ,എം ശ്രീകുമാർ എന്നിവർ സംസാരിച്ചു.