കോ വിഡ് നിബന്ധനകൾ കർശനമാക്കണം ആരോഗ്യ സംരക്ഷണ സമിതി സംസ്ഥാനത്ത് കോവി ഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട നിബന്ധനകൾ കർശനമാക്കണമെന്നും അല്ലാത്ത പക്ഷം മഹാമാരിയുടെ സമൂഹ വ്യാപനം മൂലം നിരവധി മനുഷ്യ ജീവനുകൾ നഷ്ടപ്പെടാൻ ഇടയാകുമെന്നും, അതിനാൽ . കോവി ഡ് 19ന്റെ ആരംഭകാലത്തെ മാതൃകയിൽ സമ്പൂർണ്ണ ലോക് ഡൗൺ കുറച്ചു കാലത്തേയ്ക്കെങ്കിലും പ്രഖ്യാപിക്കുന്നതിനെപ്പറ്റി ഗൗരവമായി ആലോചിക്കണമെന്നും കോവി ഡ് നിബന്ധനകൾ കർശനമായി പാലിക്കണമെ ന്നും ആരോഗ്യ സംരക്ഷണ സമിതി ജില്ലാ പ്രസിഡണ്ട് മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും അയച്ച കത്തിലൂടെ ആവശ്യപ്പെട്ടു. സഹോദര സംസ്ഥാന തൊഴിലാളികളുടേയും വിദേശ മലയാളികളുടേയും പോക്കുവരവുകളും ലോക്ക് ഡൗൺ നിബന്ധനകളിലെ ഇളവുകളും ഒരേ സമയത്ത് പ്രഖ്യാപിച്ചതിന്റെ പരിണത ഫലം കൂടിയാണ് ഇന്നത്തെ രോഗവ്യാപനത്തിന് മുഖ്യ കാരണം ‘ക്വാറന്റൈൻ ഇപ്പോൾ ഏഴു ദിവസമാക്കി ക്കുറച്ചതിന് പുറമെ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുൾപ്പടെ നിരവധി ഇളവുകൾ പ്രഖ്യാപിച്ചിരിക്കയാണ്. ഒക്ടോബർ മാസത്തിൽ രോഗവ്യാപനം പതിന്മടങ്ങ് വർദ്ധിക്കുമെന്ന വിദഗ്ദ്ധ സമിതി റിപ്പോർട്ട് മുഖവിലക്കെട്ടുത്തില്ലെങ്കിൽ സ്ഥിതി ഗുരുതരമാകുമെന്നും മരണ നിരക്ക് വർദ്ധിക്കുമെന്നും, ആവശ്യമായ ആരോഗ്യ പ്രവർത്തകരേയും ഡോക്ടർമാരേയും നിയമിക്കുന്നതിന്നും, കർശന നടപടി സ്വീകരിക്കുന്നതിന്നും സർക്കാർ തയ്യാറാകണമെന്നും ആ വശ്യപ്പെട്ടു. എ.കെ. സുൽത്താൻ പ്രസിഡണ്ട് ആരോഗ്യ സംരക്ഷണ സമിതി പാലക്കാട് ജില്ല മൊ9447621686 പാലക്കാട് 25. 9.20