മണ്ണാർക്കാട്: കുമരംപുത്തൂർ പഞ്ചായത്തിലെ പയ്യനെടം വില്ലേജിൽ പെട്ട കാരാപ്പാടം കുരുത്തിച്ചാലിൽ ഇക്കോ ടൂറിസം പദ്ധതിക്കു വേണ്ടി ജില്ലാ ഭരണകൂടം നടപടി ക്രമങ്ങൾ ആരംഭിച്ചു. ഇതിന്റെ മുന്നോടിയായി ജില്ലാ കളക്ടർ പി. ബാലമുരളിയുടെ നിർദ്ദേശപ്രകാരം ഡിടിപിസി സെക്രട്ടറി കെ.ജി.അജേഷ്, മണ്ണാർക്കാട് തഹസിൽദാർ ആർ.ബാബുരാജ്, ഭൂരേഖ വിഭാഗം തഹസിൽദാർ മുഹമ്മദ് റാഫി, വില്ലേജ് ഓഫീസർ മഹിൻ, പഞ്ചായത്ത് പ്രസിഡന്റ് ഹംസ എന്നിവർ കുരുത്തിച്ചാൽ സന്ദർശനം നടത്തി.
ഇതിന്റെ അടിസ്ഥാനത്തിൽ ഇവിടെ ന്ധപരിസ്ഥിതി സൗഹൃദ ടൂറിസംന്ധ നടപ്പിലാക്കാൻ എല്ലാ സാധ്യത ഉണ്ടെന്ന് പ്രാഥമിക പരിശോധന നടത്തിയതിൽ കണ്ടെത്താൻ കഴിഞ്ഞതായി ഡിടിപിസി സെക്രസെക്രട്ടറി പറഞ്ഞു .
ഡി പി ആർ മാർഗ്ഗരേഖ തയ്യാറാക്കി ജില്ലാ കളക്ടർക്ക് നൽകും. ഡിടിപിസി സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കുംടൂറിസം പദ്ധതി ആവിഷ്കരിക്കുക. ബൃഹത്തായ പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടി ജനപ്രതിനിധികളുടേയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സഹകരണം ആവശ്യമാണെന്ന് തഹസിൽദാർ ആർ.ബാബുരാജ് പറഞ്ഞു.