പുത്തുപ്പരിയാരം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക നിയമത്തിന് എതിരെ പ്രക്ഷോഭം സംഘടിപ്പിച്ചു കർഷക ബിൽ വയലിൽ പൂഴ്ത്തി നടന്ന പ്രക്ഷോഭം യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വിനോദ് ചെറാട് ഉദ്ഘാടനം ചെയ്തു കർഷക ബിൽ പാസാക്കുക വഴി കാർഷിക മേഘല കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുത്തു രാജ്യത്തെ കർഷകരെയും കർഷക തൊഴിലാളികളെയും വഞ്ചിക്കുന്ന നിലപാടാണ് മോദി സർക്കാർ സ്വീകരിക്കുന്നത് എന്ന് വിനോദ് ചെറാട് ആരോപിച്ചു മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സുജിത്ത് അധ്യക്ഷത വഹിച്ചു, ബ്ലോക് കോൺഗ്രസ് പ്രസിഡന്റ് mv രാധാകൃഷ്ണൻ, സ്വാമിനാഥൻ, അനിൽകുമാർ, സതീഷ് സിസി, mr ഷിജു, kv മുകുന്ദൻ എന്നിവർ സംസാരിച്ചു