ശിക്ഷക് സദനിൽ യാത്രയയപ്പും ചുമതല കൈമാറ്റവും നടത്തി
ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്റെ കീഴിലുള്ള പാലക്കാട് ശിക്ഷക് സദനിൽ വിരമിക്കുന്ന മാനേജർ കെ.സി. അശോകന് അധ്യാപക സംഘടനകളുടെയും ശിക്ഷക് സദൻ ജീവനക്കാരുടെയും ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.
ചടങ്ങിൽ ശിക്ഷക് സദന്റെ പുതിയ മാനേജരായി നിയമിതനായ ഹമീദ് കൊമ്പത്തിനുള്ള ചുമതല കൈമാറ്റവും നടന്നു. വിദ്യാഭ്യാസ ഉപഡയറക്ടർ ടി.എം. സലീന ബീവി പരിപാടി ഉദ്ഘാടനം ചെയ്തു. അധ്യാപക ക്ഷേമ ഫൗണ്ടേഷൻ സംസ്ഥാന പ്രവർത്തക സമിതി അംഗം എം.ടി. സൈനുൽ ആബിദീൻ അധ്യക്ഷനായി.
മാനേജർ ഹമീദ് കൊമ്പത്ത്,കൺവീനർ പി.പി.പ്രീജ, എസ്എസ്കെ ജില്ലാ പ്രോജക്ട് കോഓർഡിനേറ്റർ ടി. ഷൗക്കത്തലി, അധ്യാപക സംഘടനാ നേതാക്കളായ എം.എ.അരുൺകുമാർ,വി.രാജീവ്,ടി.നാസർ,എം.എൻ.വിനോദ്,എ.ജെ.ശ്രീനി,പി.കെ.മാത്യു,കെ.അബ്ദുൽ അസീസ്, എം.കെ.മുബാറക്,എ.ഇ.ഒ രമേഷ് പാറപ്പുറത്ത്,ഡി.ഡി.ഇ മുൻ സീനിയർ സൂപ്രണ്ട് പി. തങ്കപ്പൻ,ഡി.പി.ഒ ടി. സത്താർ,ബി.പി.സി ടി.കെ.അബ്ദുൽ ഷുക്കൂർ തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ: ശിക്ഷക് സദൻ യാത്രയയപ്പ് സമ്മേളനം വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി.എം. സലീന ബീവി ഉദ്ഘാടനം ചെയ്യുന്നു.









