Tuesday, November 3, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സന്ദർശകരെ സ്വീകരിക്കാൻ ജില്ലാ പൈതൃക മ്യൂസിയം

Palakkad News by Palakkad News
16 seconds ago
in PALAKKAD
0
സന്ദർശകരെ സ്വീകരിക്കാൻ ജില്ലാ പൈതൃക മ്യൂസിയം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കൽപ്പാത്തി രഥോത്സവത്തിനൊരുങ്ങി പാലക്കാട്: സന്ദർശകരെ സ്വീകരിക്കാൻ ജില്ലാ പൈതൃക മ്യൂസിയം

പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും പെരുമ വിളിച്ചോതുന്ന കൽപ്പാത്തി രഥോത്സവം പടിവാതിൽക്കൽ എത്തിനിൽക്കെ, നാടിന്റെ സമ്പന്നമായ കലാ-സാംസ്കാരിക പൈതൃകം നേരിട്ടറിയാൻ സന്ദർശകരെ കാത്തിരിക്കുകയാണ് പാലക്കാട് ജില്ലാ പൈതൃക മ്യൂസിയം. രഥോത്സവത്തിന്റെ ഭാഗമായി ജില്ലയിലെത്തുന്ന തീർത്ഥാടകർക്കും വിനോദസഞ്ചാരികൾക്കും പാലക്കാടിന്റെ ചരിത്രവും കാർഷിക സംസ്കാരവും സംഗീത പാരമ്പര്യവും തൊട്ടറിയാനുള്ള മികച്ചൊരു അവസരമാണ് കൽപ്പാത്തി ചാത്തപുരത്തുള്ള മ്യൂസിയം.

2021 ഫെബ്രുവരി 11-ന് അന്നത്തെ പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്ത മ്യൂസിയത്തിൽ, പാലക്കാടിൻ്റെ  കാർഷിക പശ്ചാത്തലവും സംഗീത-കലാ പാരമ്പര്യങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ള ആറ് വേറിട്ട ഗാലറികളാണ് സജ്ജീകരിച്ചിരിക്കുന്നത്.

കാർഷിക പശ്ചാത്തലത്തിൽ പാലക്കാടിന്റെ കലാപൈതൃകവും സംഗീത പാരമ്പര്യവും പ്രകടമാക്കുന്ന ഗാലറികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഉത്ഭവം, ഉദയം, മരതകം, ഉത്സവം, നവരസം, പുരാണം എന്നിങ്ങനെ ആറു മേഖലകളായി തിരിച്ചാണ് ഗ്യാലറികൾ ഒരുക്കിയിരിക്കുന്നത്.   ചിങ്ങത്തിൽ തുടങ്ങി കർക്കിടകത്തിൽ അവസാനിക്കുന്ന ഒരു മലയാള വർഷത്തിൽ  പാലക്കാടണിയുന്ന വ്യത്യസ്ത ഭാവങ്ങൾ മ്യൂസിയം വരച്ചിടുന്നു.

 മ്യൂസിയത്തിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ സന്ദർശകരെ സ്വീകരിക്കുന്നത് ഉത്ഭവം ഗാലറിയാണ്. പഞ്ചവാദ്യത്തിന്റെ ഉത്ഭവ ചരിത്രവും കരിമ്പനകളും നെൽപ്പാടങ്ങളും പാലക്കാടൻ കാറ്റും ഉൾപ്പെടുത്തിയ ആമുഖ വീഡിയോയും പ്രദേശത്തിന്റെ തനിമ വ്യക്തമാക്കുന്ന ഇല്ലസ്ട്രേഷനുകളും ഇവിടെ ഒരുക്കിയിരിക്കുന്നു.

തൊട്ടടുത്തുള്ള ഉദയം ഗാലറിയിൽ ചിങ്ങം, കന്നി, തുലാം മാസങ്ങളിലെ പ്രധാന ആഘോഷങ്ങളായ ഓണം, നവരാത്രി, കൽപ്പാത്തി രഥോത്സവം എന്നിവയോടൊപ്പം കഥകളി, തെയ്യം, മോഹിനിയാട്ടം തുടങ്ങിയ കേരളത്തിന്റെ കീർത്തി കേട്ട കലാരൂപങ്ങളും ദൃശ്യവൽക്കരിച്ചിരിക്കുന്നു. സർപ്പാരാധനയും കളമെഴുത്തും പാട്ടും അവയ്ക്കുള്ള വാദ്യോപകരണങ്ങളും ഈ ഗാലറിയെ  സമ്പന്നമാക്കുന്നു.

തുടർന്നുള്ള മാസങ്ങളിലെ ഗ്രാമീണ ജീവിതത്തിലേക്ക് നമ്മെ നയിക്കുന്നത് മരതകം ഗാലറിയാണ്. പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന പാലക്കാട്ടെ ആദിവാസി വിഭാഗങ്ങളായ മലയർ, ഇരവാളർ, ഇരുളർ എന്നിവരുടെ ജീവിതരീതികളും കലകളും വാദ്യോപകരണങ്ങളും ഇവിടെ പരിചയപ്പെടാം

മകരം മുതൽ മേടം വരെയുള്ള ഉത്സവക്കാലത്തെ അടയാളപ്പെടുത്തുന്ന ഉത്സവം ഗാലറിയിൽ വൈവിധ്യമാർന്ന ആഘോഷങ്ങളും കേരള മുസ്ലിംകളുടെ കുടിയേറ്റ ചരിത്രം വിവരിക്കുന്ന മാപ്പും സജ്ജീകരിച്ചിട്ടുണ്ട്. ഒപ്പന, ദഫ്മുട്ട്, അർബനമുട്ട്, നേർച്ച എന്നിവയോടൊപ്പം വേല, പൂരം, കുതിരയെടുപ്പ്, രഥോത്സവം എന്നിവയുടെ ആവിഷ്കാരങ്ങളും ഇവിടെ കാണാം.

അടുത്തതായി പാലക്കാടൻ കലകളായ തുള്ളൽ, തോൽപാവക്കൂത്ത്, പൊറാട്ടുനാടകം എന്നിവയുടെ വസ്ത്രാലങ്കാരങ്ങളും പിന്നണി വാദ്യശേഖരങ്ങളും പരിചയപ്പെടുത്തുന്ന നവരസം ഗാലറിയാണ്.

അവസാന ഗാലറിയായ പുരാണത്തിൽ ഇതുവരെയുള്ള കാഴ്ചകളുടെ സംഗ്രഹത്തോടൊപ്പം ടച്ച് സ്ക്രീൻ കിയോസ്കുകളും ദൃശ്യ-ശ്രവ്യ ഗൈഡുകളും ഒരുക്കിയിരിക്കുന്നു. പാലക്കാട് സംഭാവന ചെയ്ത കലാകാരന്മാർക്കുള്ള ആദരവായി വലിയ ഡിജിറ്റൽ കലാശേഖരവും ഇവിടെ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.

പാലക്കാടിന്റെ സംസ്കാരം ആഴത്തിൽ അറിയാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും കുറഞ്ഞ സമയത്തിനുള്ളിൽ പൂർണ്ണമായൊരു ചിത്രം നൽകാൻ ഈ മ്യൂസിയത്തിന് സാധിക്കും.

ചൊവ്വ മുതൽ ഞായർ വരെ രാവിലെ 9.30 മുതൽ വൈകീട്ട് 4.30 വരെയാണ് മ്യൂസിയത്തിന്റെ പ്രവർത്തനം. തിങ്കളാഴ്ചകളും ദേശീയ അവധി ദിവസങ്ങളും ഒഴികെയുള്ള ദിവസങ്ങളിൽ മുതിർന്നവർക്ക് 20 രൂപയും കുട്ടികൾക്ക് 5 രൂപയുമാണ് പ്രവേശന ഫീസ്.

Previous Post

ഒറ്റപ്പാലത്ത് ഡെലിവറി ജീവനക്കാരന് തെരുവുനായ കടിയേറ്റു

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
സന്ദർശകരെ സ്വീകരിക്കാൻ ജില്ലാ പൈതൃക മ്യൂസിയം

സന്ദർശകരെ സ്വീകരിക്കാൻ ജില്ലാ പൈതൃക മ്യൂസിയം

November 3, 2026
ഒറ്റപ്പാലത്ത് ഡെലിവറി ജീവനക്കാരന്   തെരുവുനായ കടിയേറ്റു

ഒറ്റപ്പാലത്ത് ഡെലിവറി ജീവനക്കാരന് തെരുവുനായ കടിയേറ്റു

November 3, 2026
കൊഴിഞ്ഞാമ്പാറയില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം

കൊഴിഞ്ഞാമ്പാറയില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം

November 3, 2026
നവംബർ 3 മുതൽ സ്വകാര്യ ബസ് സമരം

സ്വകാര്യ ബസ് സമരം പിൻവലിച്ചു

November 3, 2026

Recent News

സന്ദർശകരെ സ്വീകരിക്കാൻ ജില്ലാ പൈതൃക മ്യൂസിയം

സന്ദർശകരെ സ്വീകരിക്കാൻ ജില്ലാ പൈതൃക മ്യൂസിയം

November 3, 2026
ഒറ്റപ്പാലത്ത് ഡെലിവറി ജീവനക്കാരന്   തെരുവുനായ കടിയേറ്റു

ഒറ്റപ്പാലത്ത് ഡെലിവറി ജീവനക്കാരന് തെരുവുനായ കടിയേറ്റു

November 3, 2026
കൊഴിഞ്ഞാമ്പാറയില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം

കൊഴിഞ്ഞാമ്പാറയില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം

November 3, 2026
നവംബർ 3 മുതൽ സ്വകാര്യ ബസ് സമരം

സ്വകാര്യ ബസ് സമരം പിൻവലിച്ചു

November 3, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News