പട്ടാമ്പി തിരുവേഗപ്പുറ പപ്പടപടിയിലാണ് സംഭവം .
കാരക്കൂത്ത് വീട്ടില്‍ ശിഹാബ് മുസ്ലിയാരുടെ മകള്‍ ഫാത്തിമ സഹറ (5), ശിഹാബിന്റെ സഹോദരൻ ഷൗക്കത്തിന്റെ മകൻ മുഹമ്മദ് ഹനാൻ (രണ്ടര) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞദിവസം വൈകുന്നേരത്തോടെയാണ് അപകടം നടന്നത്. വീട്ടിലെ തൊടിയില്‍ ഒന്നിച്ച് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവില്‍ വീടിന് ഏകദേശം 50 മീറ്റർ അകലെയുള്ള കുളത്തില്‍ വീണ നിലയില്‍ കുട്ടികളെ കണ്ടെത്തുകയായിരുന്നു.









