മണ്ണാര്‍ക്കാട് ആശുപത്രിപ്പടിക്ക് സമീപം നിയന്ത്രണംവിട്ട കണ്ടെയ്‌നര്‍ ലോറി കാറിലും തുണിക്കടയിലും ഇടിച്ചു.
ഉച്ചയ്‌ക്ക് രണ്ടോടെയായിരുന്നു അപകടം. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. പാലക്കാട്ടുനിന്ന് പെരിന്തല്‍മണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ആല്‍ത്തറ ഭാഗത്തെ കയറ്റം കയറുന്നതിനിടെ പെട്ടെന്ന് പിന്നിലേക്ക് ഉരുളുകയായിരുന്നു.
ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം










