കാഞ്ഞിരപ്പുഴയില്‍ 19 വയസുകാരനെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരം അമ്പംകടവ് സ്വദേശികളായ രമേഷ്-മല്ലിക ദമ്പതികളുടെ മകൻ അഖിലാണ് മരിച്ചത്.
രാവിലെ ബന്ധുക്കള്‍ അഖിലിനെ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. പലതവണ വിളിച്ചിട്ടും ഫോണ്‍ എടുക്കാതിരുന്നതോടെ സംശയം തോന്നിയ ബന്ധുക്കള്‍ വീട്ടിലെത്തുകയായിരുന്നു.








