ട്രെയിനില്‍ മോഷണം പതിവ്; കള്ളൻമാരുടെ വീട് സിനിമയുടെ സംവിധായകൻ പിടിയില്‍
ട്രെയിനില്‍ നിന്ന് യുവതിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച സംഭവത്തില്‍ സിനിമ സംവിധായകൻ പിടിയില്‍. കള്ളൻമാരുടെ വീട് എന്ന സിനിമയുടെ സംവിധായകന് പാലക്കാട് കരിമ്പ സ്വദേശി കാജ ഹുസൈന് (46) ആണ് പിടിയിലായത്.
മണ്ണാര്‍ക്കാട് പൊറ്റശേരി സ്വദേശിയായ യുവതിയുടെ 80,000 രൂപയോളം വിലവരുന്ന മൊബൈല്‍ ഫോണ്‍ ആണ് പ്രതി മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്









