മണ്ണാര്‍ക്കാട് പരസ്പരം കുത്തി ഭാര്യയും ഭര്‍ത്താവും
തന്നെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവിനെ ഭാര്യ തിരിച്ചുകുത്തിയതോടെയാണ് ഇരുവര്‍ക്കും പരിക്കേറ്റിരിക്കുന്നത്. മണ്ണാര്‍ക്കാട് കണ്ടമംഗലത്താണ് കുടുംബ വഴക്കിനെ തുടര്‍ന്ന് 72കാരന് രാമചന്ദ്രന് ഭാര്യ ശാന്തയെ കുത്തി പരിക്കേല്‍പ്പിച്ചത്. പരിക്കേറ്റ ശാന്ത തിരിച്ച് ഭര്‍ത്താവ് രാമചന്ദ്രനെയും കുത്തി. പരിക്കേറ്റ രണ്ടു പേരെയും പ്രദേശവാസികളും പൊലീസും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.









