പട്ടാമ്പി പാലം വഴി ഗതാഗത നിരോധനം
പട്ടാമ്പി: ടാറിങ്ങ് പ്രവർത്തികൾ നടത്താനായി നാളെ ചൊവ്വാഴ്ച (29. 0926) രാത്രി 7.30 മുതൽ ബുധനാഴ്ച പുലർച്ചെ അഞ്ചു മണി വരെ പട്ടാമ്പി പാലം വഴി ഗതാഗത നിരോധനമുണ്ടാവുമെന്ന് പാലം വിഭാഗം അസിസ്റ്റൻ്റ് എഞ്ചിനീയർ അറിയിച്ചു.
ഗുരുവായൂരിൽ നിന്ന് പാലക്കാട്ടേക്ക് പോകേണ്ട വാഹനങ്ങൾ കൂട്ടുപാത , ചെറുതുരുത്തി, ഷൊർണൂർ, കുളപ്പുള്ളി വഴിയും തിരിച്ചും പോകേണ്ടതാണ്
പെരിന്തൽമണ്ണയിൽ നിന്നും തൃത്താലയിലേക്കുള്ള വാഹനങ്ങൾ പെരിന്തൽമണ്ണ – കൊപ്പം – വെള്ളിയാങ്കാല്ലുവഴിയും തിരിച്ചും പോകേണ്ടതാണ്.










