ജില്ലയില്‍ എച്ച്1എൻ1 ജാഗ്രതാ നിര്‍ദേശം; കടുത്ത പനി, ചുമ, തൊണ്ടവേദന, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങള്‍ അവഗണിക്കരുത്,
ഇൻഫ്ലുവൻസ എ വൈറസ് മൂലം വായുവിലൂടെ അതിവേഗം പടരുന്ന ശ്വാസകോശ രോഗമായ എച്ച് വണ്‍ എൻ വണ്‍ പ്രതിരോധിക്കാൻ പൊതുജനങ്ങള്‍ ജാഗ്രത പുലർത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസർ അറിയിച്ചു.
കടുത്ത പനി, വിറയല്‍, തൊണ്ടവേദന, ചുമ, മൂക്കൊലിപ്പ്, ശരീരവേദന, തലവേദന, അമിതമായ ക്ഷീണം, തളർച്ച എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. രോഗബാധിതരായ ആളുകള്‍ ചുമക്കുമ്പോഴോ തുമ്മുമ്പോഴോ വായുവില്‍ തങ്ങിനില്ക്കുന്ന വൈറസ് മുഖേനയോ അവർ ഉപയോഗിച്ച വസ്തുക്കളില്‍ സ്പർശിച്ച ശേഷം സ്വന്തം കണ്ണിലോ മൂക്കിലോ തൊടുമ്പോഴോ ആണ് രോഗം പടരുന്നത്.









