ലോറികള്‍ കൂട്ടിയിടിച്ച് തീപിടിച്ചു; ഡ്രൈവര്‍ വെന്തു മരിച്ചു
കല്ലടിക്കോട് ലോറികള്‍ കൂട്ടിയിടിച്ച് തീപിടിച്ച് ഒരാള്‍ വെന്തു മരിച്ചു. ലോറി ഡ്രൈവര്‍ ശ്രീകൃഷ്ണപുരം സ്വദേശി നസീറുദ്ദീനാണ് മരിച്ചത്.
കല്ലടിക്കോടിന് സമീപം കാഞ്ഞിക്കുളത്താണ് ഇന്ന് പുലര്‍ച്ചെ അപകടം ഉണ്ടായത്.
അറക്കപ്പൊടി കയറ്റി വരികയായിരുന്ന കെഎല്‍ 53 എക്‌സ് 3522 എന്ന ലോറിയും മറ്റൊരു കണ്ടെയ്‌നര്‍ ലോറിയും ആണ് കൂട്ടിയിടിച്ചത്. അറക്കപ്പൊടി കയറ്റിയ ലോറിയിലെ ആളാണ് മരിച്ച നസീറുദ്ദീന്‍. വാഹനത്തിന് തീപിടിച്ചതോടെ നസീറുദ്ദീന് ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു.









