പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
തച്ചമ്പാറയില്‍ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊന്നംക്കോട് പാലക്കണി വീട്ടില്‍ റഷീദിന്റെ മകള്‍ റിദ ഫാത്തിമ (16) ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയ്‌ക്ക് 12.30ഓടെയാണ് സംഭവം. വീടിനോട് ചേർന്നുള്ള പുറത്തെ കുളിമുറിയില്‍ കുളിക്കാൻ കയറിയ വിദ്യാർത്ഥിനിയെ ഏറെ നേരമായിട്ടും കാണാതിരുന്നതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.









