അയല്‍വാസി, യുവാവിന്റെ ശരീരത്തില്‍ ആസിഡ് ഒഴിച്ച് പൊള്ളലേല്‍പ്പിച്ചു. കുഴല്‍മന്ദം മാത്തൂര്‍ കരിയങ്കോട് ആനിക്കോട് ചേരിങ്കല്‍ വീട്ടില്‍ സതീഷ് (43) ആണ് ആക്രമിക്കപ്പെട്ടത്.
ഗുരുതരമായി പരുക്കേറ്റ സതീഷിനെ പാലക്കാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം രാവിലെ പത്തോടെ ആനിക്കോട് ചേരിങ്കില്‍ വച്ചാണ് സംഭവം. രോഗബാധിതനായി കഴിയുന്ന സുഹൃത്ത് ആനിക്കോട് ചേരിങ്കല്‍ വീട്ടില്‍ രതീഷിനെ കണ്ടു മടങ്ങവെയാണ് സതീഷിനു നേരെ ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ചേരിങ്കല്‍ രമേഷി (49) നെതിരെ കോട്ടായി പോലീസ് വധശ്രമത്തിനു കേസെടുത്തു








