മുൻ മുഖ‍്യമന്ത്രി വി.എസ്. അച്ച‍്യുദാനന്ദന്‍റെ പേഴ്സണല്‍ അസിസ്റ്റന്‍റായിരുന്ന എ. സുരേഷ് കോണ്‍ഗ്രസില്‍ ചേർന്നു.
ഡിസിസി ഓഫിസില്‍ വച്ച് പ്രസിഡന്‍റ് എ. തങ്കപ്പൻ അദ്ദേഹത്തിന് അംഗത്വം നല്‍കി.വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയായി മലമ്ബുഴ മണ്ഡലത്തില്‍ നിന്നും സുരേഷ് മത്സരിച്ചേക്കുമെന്നാണ് സൂചന. കൈപ്പത്തി ചിഹ്നത്തില്‍ അല്ലാതെ മത്സരിച്ചാല്‍ വോട്ട് കുറയുമെന്ന് നേരത്തെ വിലയിരുത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് പാർട്ടി ചിഹ്നം നല്‍കാൻ തന്നെ തീരുമാനിച്ചത്.









