പാലക്കാട് പട്ടഞ്ചേരി പഞ്ചായത്ത് അംഗം സുഷമ മോഹൻദാസ് (55) നിര്യാതയായി.
അർബുദരോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. ഒമ്പതാം വാർഡ് പാറക്കാട്ടുചള്ളയിൽ നിന്ന് ഇന്ത്യൻ സോഷ്യലിസ്റ്റ്ജനതാദൾ പാർട്ടി പ്രതിനിധിയായി മത്സരിച്ചെത്തിയ അംഗമാണ്.
2010 – 15 ൽ പഞ്ചായത്ത് ഉപാധ്യക്ഷയായും 2020- 25ലും പാറക്കാട്ടു ചള്ളയിൽ നിന്നുള്ള അംഗമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.മഹിളാ ജനതാദൾ പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റാണ്.
അസുഖ ബാധിതയായതിനാൽ ജനുവരി 13 ന് എറണാകുളത്തെ ആശുപത്രിയിൽ വെച്ചായിരുന്നു സുഷമയുടെ സത്യപ്രതിജ്ഞ.
ഭർത്താവ് മോഹൻദാസ്. മക്കൾ കാവ്യ, ജിതിൻ. സഹോദരങ്ങൾ മുരളീധരൻ, ദേവദാസ്.









