നഗരസഭയില്‍ ബിജെപിയില്‍ കസേരത്തര്‍ക്കം; സി. കൃഷ്ണകുമാറിനെതിരെ പടയൊരുക്കം
നഗരസഭാ ചെയർമാൻ സ്ഥാനത്തേക്ക് സ്വന്തം ഭാര്യയെ എത്തിക്കാൻ കൃഷ്ണകുമാർ നീക്കം നടത്തുന്നതായാണ് പ്രധാന ആരോപണം
നഗരസഭയുടെ ഭരണത്തലപ്പത്തെ ചൊല്ലി ബിജെപിയില്‍ ആഭ്യന്തര തർക്കം പുകയുന്നു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറും പാർട്ടിയിലെ എതിർ വിഭാഗവും തമ്മിലുള്ള അധികാര വടംവലിയാണ് ഇപ്പോള്‍ പരസ്യമായിരിക്കുന്നത്. .
കൃഷ്ണകുമാറിന്റെ ഈ താല്‍പ്പര്യത്തിന് തടയിടാനുറച്ച് ഒരു വിഭാഗം കൗണ്‍സിലർമാരും നേതാക്കളും രംഗത്തെത്തിയതോടെ നഗരസഭയില്‍ ബിജെപിക്ക് ഉള്ളില്‍ കസേരത്തർക്കം രൂക്ഷമായിരിക്കുകയാണ്.









