ഗതാഗതം നിരോധിച്ചു
ഒലവക്കോട്- മലമ്പുഴ റോഡില്‍ പുതിയപാലം മുതല്‍ ഒലവക്കോട് ജങ്ഷന്‍ വരെ ടാറിങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നാളെ (ഡിസംബര്‍ 18) രാവിലെ ഏഴ് മുതല്‍ വൈകീട്ട് അഞ്ച് വരെ ഗതാഗതം പൂര്‍ണമായും നിരോധിക്കും. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വിക്ടോറിയ കോളേജില്‍ നിന്നും ചുണ്ണാമ്പുതറ വഴി ഒലവക്കോട് ജംങ്ഷനിലേക്കും, പാലക്കാട്ടേക്ക് വരുന്ന വാഹനങ്ങള്‍ തിരിച്ചും പോകണമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.









