Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

നഗരസഭയില്‍ ബിജെപിയെ തടയും; അധികാരം പങ്കിടില്ലെന്ന് കെ സി വേണുഗോപാല്‍

Palakkad News by Palakkad News
7 months ago
in PALAKKAD
0
നഗരസഭയില്‍ ബിജെപിയെ തടയും; അധികാരം പങ്കിടില്ലെന്ന് കെ സി വേണുഗോപാല്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്: ബിജെപി അധികാരത്തിലെത്തുന്നത് തടയുക എന്നത് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും പ്രഖ്യാപിത നിലപാടാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി വ്യക്തമാക്കി. പാലക്കാട് നഗരസഭയില്‍ ബിജെപി വീണ്ടും അധികാരത്തില്‍ വരുന്നത് തടയാന്‍ ശ്രമിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് വേണുഗോപാലിന്റെ പ്രതികരണം. നഗരസഭയെ സംബന്ധിച്ച നിലപാട് പാലക്കാട് ഡിസിസി ഇതിനകം വ്യക്തമാക്കിയിട്ടുണ്ടെന്നും, എവിടെയൊക്കെ ബിജെപിയെ തടയാന്‍ സാധിക്കുമോ അവിടെയെല്ലാം തടയുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, അധികാരം പങ്കിടാനുള്ള നീക്കങ്ങള്‍ ഉണ്ടാകില്ലെന്നും കെ സി വേണുഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ഹാട്രിക് വിജയം ലക്ഷ്യമിട്ട് തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്ക് പാലക്കാട് നഗരസഭയില്‍ കേവല ഭൂരിപക്ഷം നേടാന്‍ സാധിച്ചിട്ടില്ല. നഗരസഭയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയെങ്കിലും ഭരണത്തില്‍ എത്താന്‍ ആവശ്യമായ സീറ്റുകള്‍ നേടാനാകാത്തതില്‍ ബിജെപിക്ക് കടുത്ത നിരാശയുണ്ട്. അതേസമയം, യുഡിഎഫും എല്‍ഡിഎഫും സീറ്റ് നില മെച്ചപ്പെടുത്തി. 27 സീറ്റുകള്‍ ആവശ്യമായ കേവല ഭൂരിപക്ഷം നേടാനാകാതെ 25 വാര്‍ഡുകളില്‍ വിജയിച്ച ബിജെപി നഗരസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 12 സീറ്റുകളില്‍ നിന്നു അഞ്ചു സീറ്റുകള്‍ വര്‍ധിപ്പിച്ച് യുഡിഎഫ് 17 സീറ്റിലെത്തി. ആറു സീറ്റുകളില്‍ നിന്നു എട്ടു സീറ്റിലേക്കാണ് എല്‍ഡിഎഫ് നേട്ടമുണ്ടാക്കിയത്. എല്‍ഡിഎഫ് പിന്തുണച്ച യുഡിഎഫ് വിമതരടക്കം മൂന്നു സ്വതന്ത്ര സ്ഥാനാര്‍ഥികളും വിജയിച്ചു.

കൂടുതല്‍ സീറ്റുകള്‍ നേടിയിട്ടും ഭരണം തുലാസ്സിലാണ്. കോണ്‍ഗ്രസും സിപിഎമ്മും കോണ്‍ഗ്രസ് വിമതനും ഒന്നിച്ചാല്‍ നഗരസഭയില്‍ ഭരണം രൂപീകരിക്കാനാകും. ഡിസംബര്‍ 21നാണ് അംഗങ്ങളുടെ സത്യപ്രതിജ്ഞ. അതിന് ശേഷമായിരിക്കും മേയര്‍ തിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികള്‍. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുമെന്നാണ് സൂചന.

Previous Post

പെരിങ്ങോട്ടക്കുറിശിയിലെ പരാജയത്തില്‍ സിപിഎമ്മിനെ കുറ്റപ്പെടുത്തി എ.വി. ഗോപിനാഥ്

Next Post

ഡ്യൂട്ടിക്കിടെ ബസ് നിര്‍ത്തി ഇറങ്ങിപ്പോയി; കെഎസ്ആര്‍ടിസി ഡ്രൈവര്‍ മരിച്ചനിലയിൽ

Palakkad News

Palakkad News

Next Post
ഡ്യൂട്ടിക്കിടെ ബസ് നിര്‍ത്തി ഇറങ്ങിപ്പോയി; കെഎസ്ആര്‍ടിസി ഡ്രൈവര്‍ മരിച്ചനിലയിൽ

ഡ്യൂട്ടിക്കിടെ ബസ് നിര്‍ത്തി ഇറങ്ങിപ്പോയി; കെഎസ്ആര്‍ടിസി ഡ്രൈവര്‍ മരിച്ചനിലയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News