പാലക്കാട് നഗരസഭയില്‍ ബിജെപി ഭരണം അവസാനിപ്പിക്കാന്‍ രാഷ്ട്രീയ നീക്കം. യുഡിഎഫും, സിപിഎമ്മും സ്വതന്ത്രന് പിന്തുണ നല്‍കിയേക്കും.
53 അംഗങ്ങളുള്ള നഗരസഭയില്‍ 25 സീറ്റുകള്‍ നേടിയ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റ കക്ഷി. സിപിഎമ്മിന് എട്ടും, യുഡിഎഫിന് 17 സീറ്റുകളുമാണ് ലഭിച്ചത്. മൂന്ന് സീറ്റുകളില്‍ സ്വതന്ത്രരും വിജയം നേടി.
കേവല ഭൂരിപക്ഷത്തിന് 27 സീറ്റുകള്‍ വേണമെന്നിരിക്കെയാണ് എല്‍ഡിഎഫും യുഡിഎഫും സ്വതന്ത്രന് പിന്തുണ നല്‍കി ഭരണം പിടിക്കാന്‍ ശ്രമിക്കുന്നത്. 48-ാം വാര്‍ഡില്‍ വിജയിച്ച എച്ച് റഷീദിന് പിന്തുണ നല്‍കാനാണ് നീക്കം. കോണ്‍ഗ്രസിനോട് ഇടഞ്ഞായിരുന്നു താങ്ങും തണലും എന്ന കൂട്ടായ്മയുടെ പിന്തുണയോടെ എച്ച് റഷീദ് മത്സരത്തിന് ഇറങ്ങിയത്. വാശിയേറിയ മത്സരമായിരുന്നു 48-ാം വാര്‍ഡില്‍ നടന്നത്. ബിജെപിയെ പിന്തുണയ്ക്കില്ലെന്ന് നേരത്തെ തന്നെ റഷീദ് പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ചര്‍ച്ചകള്‍ ഉരുത്തിരിയുന്നത്









